Saturday, December 6, 2025

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

HomeBreaking newsസൗദിയിൽ വിസ പുതുക്കാൻ അവസരം

സൗദിയിൽ വിസ പുതുക്കാൻ അവസരം

റിയാദ്: സൗദി അറേബ്യയിൽ സന്ദർശക വിസയിലെത്തി കാലാവധി കഴിഞ്ഞവർക്ക് രാജ്യം വിടാനും വിസ പുതുക്കാനും അവസരം. സൗദി ജവാസാത്ത് (പാസ്പോർട്ട് ഡയറക്ടറേറ്റ്) വിഭാഗം ഇതിനായുള്ള നടപടികൾ ആരംഭിച്ചു. ഇന്ന് മുതൽ ഒരു മാസത്തേക്കാണ് ഈ ആനുകൂല്യം ലഭ്യമാവുക.

പിഴയടച്ച് വിസയുടെ കാലാവധി ഒരു മാസത്തേക്ക് കൂടി നീട്ടാനും രാജ്യം വിടാനുമുള്ള സൗകര്യമാണ് അധികൃതർ ഒരുക്കിയിരിക്കുന്നത്. വ്യക്തിഗത പോർട്ടലായ അബ്ഷിർ പ്ലാറ്റ്ഫോമിലെ ‘തവാസുൽ’ സർവീസ് വഴിയാണ് ഇതിനായുള്ള അപേക്ഷകൾ സമർപ്പിക്കേണ്ടത്. 30 ദിവസത്തിനുള്ളിൽ നടപടികൾ പൂർത്തിയാക്കണം.

ഫാമിലി, ബിസിനസ്, വർക്ക്, സിംഗിൾ എൻട്രി, മൾട്ടിപ്പിൾ എൻട്രി വിസകൾ തുടങ്ങി കാലാവധി തീർന്ന എല്ലാത്തരം സന്ദർശക വിസയിലുള്ളവർക്കും ഈ ആനുകൂല്യം ലഭിക്കും. വിസയുടെ സ്‌പോൺസറാണ് അപേക്ഷ നൽകേണ്ടത്. അതായത്,സൗദിയിൽ റസിഡൻസ് സ്റ്റാറ്റസിലുള്ള ആരാണോ വിസ എടുത്തത് അയളുടെ അബ്ഷിർ പോർട്ടൽ വഴിയാണ് അപേക്ഷ സമർപ്പിക്കേണ്ടത്.

RELATED ARTICLES
- Advertisment -
Google search engine

Most Popular

Recent Comments