ന്യൂഡൽഹി: ബ്രസീലും അർജന്റീനയുമടക്കം അഞ്ച് രാഷ്ട്രങ്ങൾ സന്ദർശിക്കാനായി പ്രധാനമന്ത്രി നരേന്ദ്ര മോദി . റിയോഡി ജനീറോയിൽ ആറും ഏഴും തീയതികളിൽ നടക്കുന്ന 17ാമത് ബ്രിക്സ് ഉച്ചകോടിയിൽ പങ്കെടുക്കും.
ഘാന, ട്രിനിഡാഡ് ആൻഡ് ടൊബാഗോ, നമീബിയ എന്നിവയാണ് സന്ദർശിക്കുന്ന മറ്റു രാജ്യങ്ങൾ. പഹൽഗാം ഭീകരാക്രമണത്തെക്കുറിച്ച് പരാമർശിക്കാത്ത ഷാങ്ഹായ് സഹകരണ ഉച്ചകോടി സംയുക്ത പ്രസ്താവനയിൽനിന്ന് ഇന്ത്യ വിട്ടുനിന്നതിനു പിന്നാലെ നടക്കുന്ന ബ്രിക്സ് ഉച്ചകോടിയിൽ വിഷയമുന്നയിക്കുമെന്നാണ് വിദേശ മന്ത്രാലയ വൃത്തങ്ങൾ നൽകുന്ന സൂചന. സ്ഥാപക രാജ്യങ്ങളായ ചൈനയും റഷ്യയും ബ്രിക്സ് ഉച്ചകോടിയിൽനിന്ന് വിട്ടുനിൽക്കുന്നതിനിടയിലാണ് ഇന്ത്യയുടെ നീക്കം. അടുത്ത വർഷം ബ്രിക്സ് അധ്യക്ഷ പദവി ഏറ്റെടുക്കാനിരിക്കുകയാണ് ഇന്ത്യ.



