Saturday, December 6, 2025

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

HomeBreaking newsഡാര്‍ക്ക് വെബ് വഴി ലഹരി കച്ചവടം ; മൂവാറ്റുപുഴ സ്വദേശി പിടിയില്‍

ഡാര്‍ക്ക് വെബ് വഴി ലഹരി കച്ചവടം ; മൂവാറ്റുപുഴ സ്വദേശി പിടിയില്‍

ഡാര്‍ക്ക് വെബ് വഴി ലഹരി കച്ചവടം നടത്തിയ മൂവാറ്റുപുഴ സ്വദേശി പിടിയില്‍. ഡാർക്ക് വെബ് ലെ ലഹരി കച്ചവടം നടത്തുന്ന ശൃംഖല തകര്‍ത്താണ് മൂവാറ്റുപുഴ സ്വദേശി എഡിസണെ നാര്‍ക്കോട്ടിക് കണ്‍ട്രോള്‍ ബ്യൂറോ അറസ്റ്റ് ചെയ്തത്. എന്‍സിബി കൊച്ചി യൂണിറ്റാണ് അറസ്റ്റ് ചെയ്തത്. ഡാര്‍ക്ക് നെറ്റിന്റെ വിവിധ മാര്‍ക്കറ്റുകളില്‍ ലഹരി കച്ചവടം നടത്തുന്ന ആളാണ് എഡിസണ്‍ ശൃംഖലയിലെ മുഖ്യ ഇടനിലക്കാരനാണ് എന്ന് എന്‍സിബി ഉദ്യോഗസ്ഥർ പറഞ്ഞു. ഡാര്‍ക്ക് വെബ് ഉപയോഗിച്ച് രണ്ടു വര്‍ഷമായി എഡിസണ്‍ ലഹരി കച്ചവടം നടത്തുന്നുവെന്നാണ് വിവരം.

ആറുമാസം നീണ്ട അന്വേഷണത്തിനു ശേഷമാണ് ലഹരി ശൃംഖലയിലേക്ക് എന്‍സിബിക്ക് കടന്നു കയറാനായത്. ഡാർക്ക് വെബിലെ ലഹരി ശൃംഖലയായ കെറ്റാമലോൺ ലെവൽ ഫോർ എന്ന വിശേഷണത്തിൽ പ്രവർത്തിച്ചിരുന്ന ഇവർ ഇന്ത്യയുടെ വിവിധഭാഗങ്ങളിലേക്ക് 600ലധികം ലഹരി ഷിപ്‌മെന്റുകളാണ് നടത്തിയത്. 1127 എല്‍എസ്ഡി പിടികൂടി. 131.6 കിലോഗ്രാം കെറ്റാമിനും പിടികൂടി. 35 ലക്ഷം രൂപയുടെ ലഹരി വസ്തുക്കളാണ് പിടിച്ചെടുത്തത്. ക്രിപ്‌റ്റോ കറന്‍സി വഴിയാണ് കച്ചവടം നടത്തിയത്. ഐപി അഡ്രസുകള്‍ മാറ്റിയുള്ള ഇടപാടുകള്‍ കണ്ടെത്താന്‍ ബുദ്ധിമുട്ടായിരുന്നു. ഇടപാടുകാര്‍ക്കും കച്ചവടക്കാര്‍ക്കും തമ്മില്‍ പരസ്പരം അറിയില്ല എന്നതും ലഹരിക്കച്ചവടത്തിന് മറയായി.

RELATED ARTICLES
- Advertisment -
Google search engine

Most Popular

Recent Comments