വാഷിംഗ്ടൺ: റഷ്യയുമായി വലിയ തോതിൽ വ്യാപാര ബന്ധമുള്ള രാജ്യങ്ങൾക്കെതിരെ കനത്ത തീരുവയെന്ന റെഡ് കാർഡ് പ്രയോഗിക്കാൻ യു എസ് പ്രസിഡന്‍റ് ഡോണൾഡ് ട്രംപ് തയ്യാറെടുക്കുന്നുവെന്ന് സൂചന. റഷ്യയുമായി എണ്ണ വ്യാപാരത്തിൽ വലിയ പങ്കാളിത്തമുള്ള ഇന്ത്യയും ചൈനയുമടക്കമുള്ള രാജ്യങ്ങൾക്ക് 500 ശതമാനത്തിന്‍റെ വൻ അധിക നികുതി ചുമത്താനുള്ള നീക്കത്തിലാണ് ട്രംപ് എന്നാണ് റിപ്പോർട്ടുകൾ പറയുന്നത്. റഷ്യയില്‍നിന്ന് ക്രൂഡോയില്‍ വാങ്ങുന്നത് തടയുക എന്നതാണ് യു എസിന്‍റെ ലക്ഷ്യം. ഇന്ത്യയും ചൈനയും റഷ്യയിൽ നിന്ന് ക്രൂഡ് ഓയിൽ വാങ്ങുന്നത് തുടർന്നാൽ അമേരിക്കയിൽ ഈ രാജ്യങ്ങൾക്ക് 500 ശതമാനം ഇറക്കുമതി നികുതി ചുമത്താനുള്ള നീക്കമാണ് നടക്കുന്നതെന്നാണ് വിവരം.
റഷ്യയുമായി വലിയ തോതിൽ വ്യാപാര ബന്ധമുള്ള രാജ്യങ്ങൾക്കെതിരെ കനത്ത തീരുവയെന്ന റെഡ് കാർഡ് പ്രയോഗിക്കാൻ ട്രംപ്
RELATED ARTICLES



