ചെന്നൈ : നിയമസഭാ തിരഞ്ഞെടുപ്പിൽ ബിജെപി, ഡിഎംകെ പാർട്ടികളുമായി സഖ്യത്തിനില്ലെന്നു തമിഴക വെട്രി കഴകം അധ്യക്ഷനും നടനുമായ വിജയ് പ്രഖ്യാപിച്ചു. സ്വാർഥ നേട്ടങ്ങൾക്കു വേണ്ടിയാണു മുൻപും ഇപ്പോഴും അണ്ണാഡിഎംകെയും ഡിഎംകെയും ബിജെപിയുമായി സഖ്യമുണ്ടാക്കിയതെന്ന് അദ്ദേഹം കുറ്റപ്പെടുത്തി.
മുഖ്യമന്ത്രി സ്ഥാനാർഥിയായി വിജയ്‌യെ പാർട്ടി യോഗം തീരുമാനിച്ചു. ഇതോടെ, ഡിഎകെ– എൻഡിഎ– ടിവികെ ത്രികോണ മത്സരമാകും നടക്കുകയെന്നു വ്യക്തമായി. സെപ്റ്റംബർ മുതൽ വിജയ് സംസ്ഥാന പര്യടനം ആരംഭിക്കും. ഓഗസ്റ്റിലാണ് പാർട്ടിയുടെ രണ്ടാമത്തെ സംസ്ഥാന സമ്മേളനം.



