കൊച്ചി: ‘ജാനകി വേഴ്‌സസ് സ്റ്റേറ്റ് ഓഫ് കേരള’ എന്ന സിനിമയുടെ പേര് മാറ്റാൻ തയ്യാറാണെന്ന് നിർമാതാക്കൾ. പേരിന് ഒപ്പം ഇൻഷ്യൽ കൂടി ചേർത്ത് ‘ജാനകി വി’ എന്നാക്കാമെന്ന് നിർമാതാക്കൾ ഹൈകോടതിയെ അറിയിച്ചു. കോടതി രംഗങ്ങളിൽ ജാനകി മ്യൂട്ട് ചെയ്യും.രണ്ട് മാറ്റങ്ങൾ വരുത്തിയാൽ ജെ.എസ്.കെ സിനിമക്ക് പ്രദർശനാനുമതി നൽകാമെന്ന് സെൻസർ ബോർഡ് ഹൈകോടതിയിൽ അറിയിച്ചിരുന്നു. ‘ജാനകി വി വേഴ്‌സസ് സ്റ്റേറ്റ് ഓഫ് കേരള’ എന്നോ ‘വി. ജാനകി വേഴ്‌സസ് സ്റ്റേറ്റ് ഓഫ് കേരള’ എന്നോ ആക്കുന്നതില്‍ പ്രശ്നമില്ലെന്നും സെൻസർ ബോർഡ് അറിയിച്ചു. ഇതിന് പിന്നാലെയാണ് നിർമാതാക്കൾ പേര് മാറ്റാൻ തീരുമാനിച്ചത്
സുരേഷ് ഗോപി നായകനായ ‘ജാനകി v/s സ്റ്റേറ്റ് ഓഫ് കേരള’ എന്ന ചിത്രത്തിന് സെൻസർ സർട്ടിഫിക്കറ്റ് നൽകാതെ റിലീസ് നീണ്ടുപോകുന്നതിനെതിരെയാണ് നിർമാതാക്കൾ കോടതിയെ സമീപിച്ചത്. പ്രവീൺ നാരായണൻ സംവിധാനം ചെയ്ത ചിത്രത്തിൽ സിനിമയുടെ തലക്കെട്ടിലും കഥാനായികക്കും ജാനകി എന്ന പേരാണ്. പേര് മാറ്റുന്നത് വലിയ സാങ്കേതിക പ്രശ്നങ്ങൾക്ക് ഇടയാക്കുമെന്നതിനാൽ പേര് മാറ്റാൻ കഴിയില്ലെന്ന ഉറച്ച നിലപാടിലാണ് സിനിമയുടെ അണിയറ പ്രവർത്തകർ.



