Saturday, December 6, 2025

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

HomeAmericaന്യൂ മെക്‌സിക്കോയിലെ റുയിഡൊസോയിലും മിന്നൽ പ്രളയം, വീടുകൾ ഒലിച്ചു പോയി

ന്യൂ മെക്‌സിക്കോയിലെ റുയിഡൊസോയിലും മിന്നൽ പ്രളയം, വീടുകൾ ഒലിച്ചു പോയി

സാന്റാ ഫേ: ടെക്‌സാസിന് പിന്നാലെ ന്യൂ മെക്‌സിക്കോയിലെ റുയിഡൊസോയിലും മിന്നൽ പ്രളയം. പ്രളയത്തിൽ വീടുകൾ ഒലിച്ചു പോകുന്ന ദൃശ്യങ്ങൾ സാമൂഹ്യ മാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. എന്നാൽ മിന്നൽ പ്രളയത്തിൽ അപായമൊന്നുമുണ്ടായിട്ടില്ലെന്ന ആശ്വാസവും പുറത്ത് വരുന്നുണ്ട്. സുരക്ഷയ്ക്ക് വേണ്ടി ഉയർന്ന സ്ഥലങ്ങളിലേക്ക് മാറി നിൽക്കാൻ ജനങ്ങളോട് ന്യൂ മെക്‌സിക്കോ സെനറ്റർ മാർട്ടിൻ ഹെയ്ന്റിച്ച് അറിയിച്ചിട്ടുണ്ട്.അപകടകരമായ സാഹചര്യമാണുള്ളതെന്ന് അൽബുക്കർക്കിലെ ദേശീയ കാലാവസ്ഥാ സർവീസ് (എൻഡബ്ല്യുഎസ്) മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. വൈദ്യുത പ്രവാഹമുള്ളത് കൊണ്ട് പ്രളയജലത്തിലൂടെ വാഹനമോടിക്കരുതെന്നും എൻഡബ്ല്യുഎസ് മുന്നറിയിപ്പ് നൽകുന്നുണ്ട്. ഈ പ്രദേശത്തൂടെ ഒഴുകുന്ന റിയോ റുയ്‌ഡൊസോ നദിയിലെ ജലനിരപ്പ് അരമണിക്കൂറിനുള്ളിൽ 20 അടിയായി ഉയർന്നിട്ടുണ്ട്.വ്‌ളാഡിമിർ പുടിനിൽ തൃപ്തനല്ല, യുക്രെയിനിലേക്ക് കൂടുതൽ ആയുധങ്ങൾ അയക്കും: ഡോണൾഡ് ട്രംപ്മിന്നൽപ്രളയം ബാധിച്ച സ്ഥലമടങ്ങുന്ന മാപ്പും എൻഡബ്ല്യുഎസ് പുറത്തിറക്കിയിട്ടുണ്ട്. അതേസമയം അമേരിക്കയിൽ ഏഴ് ദിവസത്തിനുള്ളിൽ മിന്നൽ പ്രളയമുണ്ടാകുന്ന മൂന്നാമത്തെ സ്ഥലമാണ് റുയ്‌ഡൊസോ. 100ലധികം പേരുടെ മരണത്തിനിടയാക്കിയ ടെക്‌സാസിലെ മിന്നൽ പ്രളയത്തിന് പിന്നാലെ നോർത്ത് കരോലിനയിലും ദുരന്തമുണ്ടായിരുന്നു.

RELATED ARTICLES
- Advertisment -
Google search engine

Most Popular

Recent Comments