കൊച്ചി: സർവകലാശാലകളിൽ സംഘി വൽക്കരണവും മാർക്‌സിസ്റ്റ് വൽക്കരണവുമാണെന്ന് യുഡിഎഫ് കൺവീനർ അടൂർ പ്രകാശ്. ആരോഗ്യ രംഗത്തെ പ്രശ്‌നങ്ങൾ മറച്ച് വയ്ക്കാനാണ് സർവകലാശാലകളിലെ എസ്എഫ്‌ഐ സമരമെന്നും അടൂർ പ്രകാശ് പറഞ്ഞു. സർവകലാശാലകൾ നശിപ്പിക്കാനുള്ള ശ്രമം നടക്കുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.മാർക്‌സിസ്റ്റ് വൽക്കരണം കാരണം വിദ്യാർത്ഥികൾ വിദേശത്തേക്ക് പോകുന്നുവെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. പല വിദ്യാഭ്യാസ സ്ഥാപനങ്ങളും ഒഴിഞ്ഞു കിടക്കുകയാണെന്നും അടൂർ പ്രകാശ് കൂട്ടിച്ചേർത്തു. മന്ത്രിമാരുടെ ഉത്തരവാദിത്തമില്ലാത്ത പ്രസ്താവന മൂലമാണ് കോട്ടയം മെഡിക്കൽ കോളജിലെ മരണമുണ്ടായതെന്നും അടൂർ പ്രകാശ് പറഞ്ഞു.ജലപീരങ്കിയിലെ വെള്ളം തീർന്നു; ഗ്രനേഡ് മുന്നറിയിപ്പ് അവഗണിച്ച് രാജ്ഭവന് മുന്നിലെ സമരം തുടർന്ന് എസ്എഫ്‌ഐയുഡിഎഫ് 100 സീറ്റോടെ അധികാരത്തിൽ വരും. നിലമ്പൂർ ഉപതെരഞ്ഞെടുപ്പിലെ വിജയം ഊർജം പകരുന്നതാണെന്നും ടീം യുഡിഎഫിന്റെ വിജയമാണതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. അതേ മാനദണ്ഡമനുസരിച്ച് തദ്ദേശ തെരഞ്ഞെടുപ്പിനെ നേരിടുമെന്നും അടൂർ പ്രകാശ് വ്യക്തമാക്കി. സർക്കാർ ഇതുവരെ വോട്ടേഴ്‌സ് ലിസ്റ്റ് പുറത്ത് വിടുന്നില്ല. വോട്ടേഴ്‌സ് ലിസ്റ്റിലെ അവ്യക്തത മാറ്റണം. തദ്ദേശ തെരഞ്ഞെടുപ്പിൽ ടീം യുഡിഎഫിന്റെ യൂണിറ്റി കാണിക്കുമെന്നും അദ്ദേഹം പറഞ്ഞു.23ന് എല്ലാ ജില്ലകളിലും യുഡിഎഫിന്റെ പ്രതിഷേധ സംഗമം നടത്തുമെന്ന് അദ്ദേഹം അറിയിച്ചു.
സർവകലാശാലകളിൽ സംഘി വൽക്കരണവും മാർക്‌സിസ്റ്റ് വൽക്കരണവുമാണെന്ന് അടൂർപ്രകാശ്
RELATED ARTICLES



