Saturday, December 6, 2025

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

HomeBreaking newsകടുപ്പിച്ച് കേന്ദ്രം; ഓൺലൈൻ പ്ലാറ്റ്‌ഫോമുകളിൽ ദേശവിരുദ്ധ ഉള്ളടക്കങ്ങൾ വേണ്ട

കടുപ്പിച്ച് കേന്ദ്രം; ഓൺലൈൻ പ്ലാറ്റ്‌ഫോമുകളിൽ ദേശവിരുദ്ധ ഉള്ളടക്കങ്ങൾ വേണ്ട

ദില്ലി: ഓൺലൈൻ പ്ലാറ്റ്‌ഫോമുകളിലെ ദേശവിരുദ്ധ ഉള്ളടക്കങ്ങൾക്ക് എതിരെ കേന്ദ്ര സർക്കാർ. ഓൺലൈൻ പ്ലാറ്റ്‌ഫോമുകളിലെ ദേശവിരുദ്ധ ഉള്ളടക്കങ്ങൾ നിരീക്ഷിക്കാനും കർശന നടപടിയെടുക്കാനും എൻ.ഐ.എ ഉൾപ്പടെയുള്ള സുരക്ഷാ ഏജൻസികൾക്ക് കേന്ദ്രം നിർദേശം നൽകി. രാജ്യത്തിനുള്ളിൽ മാത്രമല്ല ഇന്ത്യയ്ക്ക് പുറത്തുനിന്നും ഇത്തരം ഉള്ളടക്കം പോസ്റ്റ് ചെയ്യുന്നവർക്കെതിരെ നിയമപ്രകാരം നടപടിയെടുക്കും.

ആളുകളെ പ്രകോപിക്കുന്നതും തെറ്റിദ്ധരിപ്പിക്കുന്നതുമായ ഉള്ളടക്കങ്ങൾ ഓൺലൈനിൽ പ്രചരിക്കുന്നത് തടയാൻ ലക്ഷ്യമിട്ടാണ് പുതിയ തീരുമാനം. ഇവ കണ്ടെത്തി റിപ്പോർട്ട് ചെയ്യാൻ ഓൺലൈൻ പ്ലാറ്റ്ഫോമുകൾക്ക് നിർദ്ദേശം നൽകി. നിർദേശങ്ങൾ പാലിക്കാത്ത പ്ലാറ്റ്‌ഫോമുകൾക്കെതിരെ കർശന നടപടികൾ സ്വീകരിക്കുമെന്നും സർക്കാർ വ്യക്തമാക്കി. സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകൾ തീവ്രവാദ സംഘടനകൾ അവരുടെ പ്രവർത്തനങ്ങൾക്കായി ഉപയോഗിക്കുന്നെന്ന വ്യാപക പരാതികൾ ഉയരുന്നതിന് തുടർന്നാണ് ഈ നടപടി എന്നാണ് റിപ്പോർട്ടുകൾ.

ദേശവിരുദ്ധവും തെറ്റിദ്ധരിപ്പിക്കുന്നതുമായ ഉള്ളടക്കങ്ങൾ നിരീക്ഷിക്കുകയും ,തടയുകയും ചെയ്യുന്നതിനുള്ള ഇത്തരത്തിലെ നടപടി ആവശ്യമാണെന്നാണ് സർക്കാർ അഭിപ്രായം. എന്നാൽ കേന്ദ്രനീക്കം അഭിപ്രായപ്രകടനത്തിനും, ഓൺലൈൻ പ്ലാറ്റ്‌ഫോമുകളുടെ ഉപയോഗത്തിനും മേലുള്ള നിയന്ത്രണമാണെന്ന വിമർശനങ്ങൾ ഈ നടപടിക്കെതിരെ ഉയരുന്നുണ്ട്.

RELATED ARTICLES
- Advertisment -
Google search engine

Most Popular

Recent Comments