Saturday, December 6, 2025

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

HomeBreaking newsബിജെപി സംസ്ഥാന കമ്മിറ്റി ഓഫിസ് ഉദ്ഘാടനം അമിത്ഷാ ഇന്ന് നിർവഹിക്കും

ബിജെപി സംസ്ഥാന കമ്മിറ്റി ഓഫിസ് ഉദ്ഘാടനം അമിത്ഷാ ഇന്ന് നിർവഹിക്കും

തിരുവനന്തപുരം : ബിജെപി സംസ്ഥാന കമ്മിറ്റി ഓഫിസ് ഉദ്ഘാടനം കേന്ദ്ര ആഭ്യന്തരമന്ത്രി അമിത്ഷാ ഇന്ന് നിർവഹിക്കും. രാവിലെ 11 നാണ് ഓഫിസ് ഉദ്ഘാടനം. വെള്ളിയാഴ്ച രാത്രി തിരുവനന്തപുരത്ത് എത്തിയ അമിത്ഷായെ ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖറിന്റെ നേതൃത്വത്തിൽ സ്വീകരിച്ചു. 
ഇന്ന് ഓഫിസ് മന്ദിരത്തിൽ പതാക ഉയർത്തുന്ന അമിത്ഷാ വളപ്പിൽ ചെമ്പകത്തൈ നടും. തുടർന്ന് നാടമുറിച്ചു കെട്ടിടത്തിൽ പ്രവേശിച്ച് വിളക്കുകൊളുത്തി ഓഫിസ് ഉദ്ഘാടനം നിർവഹിക്കും. ഓഫിസിന്റെ നടുത്തളത്തിൽ സ്ഥാപിച്ച മുൻ സംസ്ഥാന അധ്യക്ഷൻ കെ.ജി.മാരാരുടെ വെങ്കല പ്രതിമ അമിത്ഷാ അനാവരണം ചെയ്യും. തുടർന്ന് 11.30ന് പുത്തരിക്കണ്ടം മൈതാനിയിൽ നടക്കുന്ന വാർഡുതല നേതൃസംഗമം ഉദ്ഘാടനം ചെയ്യും. 

തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ ജില്ലകളിലെ 5,000 വാർഡ് സമിതികളിലെ 25,000 പേരാണ് നേതൃസംഗമത്തിനെത്തുന്നത്. മറ്റു 10 ജില്ലകളിലെ അഞ്ചംഗ വാർഡ് സമിതി അംഗങ്ങളും പഞ്ചായത്ത് മുതൽ ജില്ലാതലം വരെയുള്ള നേതാക്കളും വെർച്വലായി പങ്കെടുക്കും. ഒന്നര ലക്ഷത്തോളം പേർ വെർച്വലായി സമ്മേളനത്തിന്റെ ഭാഗമാകുമെന്നു നേതൃത്വം അറിയിച്ചു.

RELATED ARTICLES
- Advertisment -
Google search engine

Most Popular

Recent Comments