മാസച്യുസിറ്റ്സ് (യുഎസ്) ∙ ഫോൾ റിവർ നഗരത്തിലെ ഗബ്രിയേൽ ഹൗസ് വയോജന പരിപാലന കേന്ദ്രത്തിലുണ്ടായ തീപിടിത്തത്തിൽ 9 പേർ മരിച്ചു.
മുപ്പതോളം പേർക്കു പരുക്കേറ്റു. ഞായറാഴ്ച രാത്രിയാണു സംഭവം. അഗ്നിരക്ഷാസേന പുലർച്ചെ വരെ ശ്രമിച്ചാണ് തീയണച്ചത്. എഴുപതോളം അന്തേവാസികളാണ് ഇവിടെ കഴിഞ്ഞിരുന്നത്. അപകടകാരണം വ്യക്തമായിട്ടില്ല.



