ലക്ക്‌നൗ: ഉത്തർപ്രദേശിൽ അഞ്ചുവയസുമാത്രം പ്രായമുള്ള പെൺകുട്ടിയെ അമ്മ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തി. റോഷി ഖാൻ എന്ന യുവതിയാണ് ക്രൂരമായ കൊല നടത്തിയത്. ഇവരെ പൊലീസ് അറസ്റ്റ് ചെയ്തിരിക്കുകയാണ്. കൊലപാതകത്തിന് ശേഷം തന്റെ ഭർത്താവ് ഷാരൂഖ് ഖാൻ മകളെ കൊലപ്പെടുത്തി എന്ന് യുവതി പൊലീസിനെ തെറ്റിദ്ധരിപ്പിക്കാനും ശ്രമിച്ചു. ഷാരൂഖ് എന്തിനാണ് മകളെ കൊന്നതെന്ന് പൊലീസ് ചോദിച്ചപ്പോൾ തന്നെ കുടുക്കുന്നതിന് വേണ്ടിയാണ് മകളെ കൊന്നതെന്നാണ് റോഷി പറഞ്ഞത്. എന്നാൽ അന്വേഷണത്തിൽ ഷാരൂഖ് നിരപരാതിയാണെന്ന് പൊലീസിന് മനസിലാവുകയായിരുന്നു.വിവാഹിതയാണെങ്കിലും റോഷി തന്റെ കാമുകനൊപ്പമായിരുന്നു താമസിച്ചിരുന്നത്. ഇവർ താമസിക്കുന്ന വീട്ടിൽ ഷാരൂഖ് എത്തുകയും ഇരുവരും തമ്മിൽ വാക്കുതർക്കം ഉണ്ടാവുകയും ചെയ്തു. വാക്കുതർക്കത്തിനിടെ റോഷി മകളെ ശ്വാസം മുട്ടിക്കുകയായിരിന്നു. തുടർന്ന് കൊലപാതകം ഷാരൂഖിന്റെ തലയിൽ ചുമത്താൻ ശ്രമിച്ചെങ്കിലും നടന്നില്ല.
അഞ്ചുവയസുമാത്രം പ്രായമുള്ള പെൺകുട്ടിയെ അമ്മ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തി
RELATED ARTICLES



