ദില്ലി : കേന്ദ്രസംസ്ഥാന സർക്കാരുകൾക്കെതിരെ ആഞ്ഞടിച്ച് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. മരണം ആത്മഹത്യയല്ലെന്നും വ്യവസ്ഥിതി നടത്തിയ സംഘടിത കൊലപാതകമാണെന്നും രാഹുൽ ആരോപിച്ചു. ‘സംരക്ഷിക്കേണ്ടവർ തന്നെ തകർത്തു. മോദി ജീ, ഒഡീഷയിലായാലും മണിപ്പൂരിലായാലും രാജ്യത്തിന്റെ പെൺമക്കൾ കത്തിക്കൊണ്ടിരിക്കുകയാണ്,മരിച്ചുവീഴുകയാണ്. എന്നിട്ടും താങ്കൾ നിശബ്ദത പാലിക്കുന്നു. രാജ്യത്തിന് നിങ്ങളുടെ നിശബ്ദത ആവശ്യമില്ല. വേണ്ടത് ഉത്തരങ്ങളാണ്. പെൺമക്കൾക്ക് സുരക്ഷയും നീതിയും വേണം’ രാഹുൽ പറഞ്ഞു.നീതി ലഭ്യമാക്കുന്നതിനുപകരം അവരെ ഭീഷണിപ്പെടുത്തുകയും പീഡിപ്പിക്കുകയും ആവർത്തിച്ച് അപമാനിക്കുകയും ചെയ്തുവെന്നും അദ്ദേഹം സമൂഹ മാദ്ധ്യമമായ എക്‌സിൽ കുറിച്ചു.
കേന്ദ്രസംസ്ഥാന സർക്കാരുകൾക്കെതിരെ ആഞ്ഞടിച്ച് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി.
RELATED ARTICLES



