Friday, December 5, 2025

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

HomeBreaking newsഭാര്യയുമായി പിണങ്ങിക്കഴിഞ്ഞുവന്ന യുവാവ് ഭാര്യാമാതാവിനെ തലയ്ക്കടിച്ചുകൊന്നു

ഭാര്യയുമായി പിണങ്ങിക്കഴിഞ്ഞുവന്ന യുവാവ് ഭാര്യാമാതാവിനെ തലയ്ക്കടിച്ചുകൊന്നു

പത്തനംതിട്ട : അഞ്ചുവർഷമായി ഭാര്യയുമായി പിണക്കത്തിൽ കഴിഞ്ഞുവന്ന യുവാവ്, ഭാര്യാമാതാവിനെ വീട്ടിൽ കയറി മൺവെട്ടി കൊണ്ട് തലയ്ക്കടിച്ചുകൊന്നു. എരുമേലി തുമരംപാറ കണ്ണിമല പുളിക്കരയിൽ കണ്ണനെന്ന എൻ എസ് സുനിൽ (38) ആണ് അറസ്റ്റിലായത്. വെച്ചൂച്ചിറ ചാത്തൻ തറ അഴുത കോളനിയിൽ കിടാരത്തിൽ വീട്ടിൽ ഉഷാമണി( 54)യാണ് കൊല്ലപ്പെട്ടത്. മൺവെട്ടി ഉപയോഗിച്ച് അടിച്ചു കൊലപ്പെടുത്തുകയായിരുന്നു. വിവരമറിഞ്ഞു സ്ഥലത്തെത്തിയ വെച്ചൂച്ചിറ പോലീസ് പ്രതിയെ ഉടനടി കസ്റ്റഡിയിലെടുത്തു. കൊല്ലപ്പെട്ട ഉഷയുടെ മകളായ നിഷയുടെ ഭർത്താവാണ് സുനിൽ. ഇന്ന് 2.30 ഓടെ ഉഷയുടെ വീട്ടിലെത്തിയ ഇയാൾ, വാക്കുതർക്കത്തിൽ ഏർപ്പെടുകയും,സിറ്റൗട്ടിൽ വച്ച് കൈകൊണ്ട് പലതവണ മുഖത്തും തലയ്ക്കും അടിക്കുകയും ചെയ്തു.മുറ്റത്തേക്ക് ഇറങ്ങി ഓടിയ ഉഷയെ പിന്നാലെ എത്തി മുറ്റത്ത് ചാരി വച്ചിരുന്ന മൺവെട്ടി എടുത്ത് പലപ്രാവശ്യം തലയിൽ ശക്തിയായി അടിച്ചു. തലയോട് പൊട്ടി തലച്ചോറ് പുറത്തുവന്നു. ഉഷയുടെ ഭർത്താവ് മരണപ്പെട്ടു പോയതാണ്, ഇവർ പർപ്പിടക കച്ചവടവും മറ്റും ചെയ്ത് കഴിഞ്ഞു വരികയായിരുന്നു. ഉഷയ്ക്ക് 3 പെൺമക്കളാണ്. മൂത്ത മരുമകനാണ് സുനിൽ.ഉഷയും നിഷയും മക്കളും ഒന്നിച്ച് താമസിച്ചു വരികയാണ്. സുനിലിന് മേസ്തിരി പണിയാണ് . നിഷ ഭർത്താവുമായി പിണങ്ങി 5 വർഷമായി അമ്മയുടെ കൂടെ താമസിക്കുന്നു . സുനിൽ വല്ലപ്പോഴും മക്കളെ കാണാൻ വരാറുണ്ട്. നിഷ വീട്ടു ജോലി ചെയ്താണ് കുടുംബം നോക്കുന്നത്. സുനിൽ ഇപ്പോൾ ചെന്നൈയിൽ മേസ്തിരി പണിയാണ്. ഭാര്യയുമായി പിണങ്ങിയശേഷം ‘ നിനക്ക് ഒരിക്കലും മറക്കാനാവാത്ത ഒരു പണി തരും’ എന്ന് നിഷയോടു പറഞ്ഞിരുന്നതായി പോലീസിന്റെ അന്വേഷണത്തിൽ വ്യക്തമായിരുന്നു. ഇന്ന് സുനിൽ ഉച്ചകഴിഞ്ഞ് 2.30 ഓടെ ഓട്ടോയിൽ വീട്ടിൽ വന്നു. അപ്പോൾ ഇളയമകൾ ഐശ്വര വീട്ടിൽ ഉണ്ടായിരുന്നു. സുനിൽ ഉഷയുമായി സംസാരിച്ച് തർക്കിക്കുകയും തുടർന്ന് ആക്രമിക്കുകയായിരുന്നു. നിഷയെ സുനിലിൻ്റെ കൂടെ വിടാതെ ഉഷ വീട്ടിൽ താമസിപ്പിക്കുന്നതിലെ വിരോധമാണ് ആക്രമണത്തിന് കാരണമെന്ന് ചോദ്യം ചെയ്യലിൽ പ്രതി സമ്മതിച്ചു. സുനിലിനും നിഷയ്ക്കും 12 ഉം 8 ഉം വയസ്സുള്ള രണ്ടു കുട്ടികളാണ് ഉള്ളത്. ഉഷയുടെ ഇളയ മകൾ ഐശ്വരയുടെ മൊഴിപ്രകാരം വെച്ചുച്ചിറ പോലീസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചു. പ്രതി സുനിലിനെ ഉടനെതന്നെ കസ്റ്റഡിയിൽ എടുത്തു സ്റ്റേഷനിൽ നിരീക്ഷണത്തിൽ വച്ചു.സംഭവം നടക്കുമ്പോൾ ഐശ്വര്യയും, ഉഷയും മാത്രമേ വീട്ടിൽ ഉണ്ടായിരുന്നുള്ളു.സുനിൽ ചെന്നൈയിൽ നിന്നും വന്നിട്ട് ഒരാഴ്ചയെ ആയിട്ടുള്ളു. ഉഷയുടെ മൃതദേഹം ഇൻക്വസ്റ്റ് നടപടികൾക്ക് ശേഷം കോന്നി മെഡിക്കൽ കോളേജ് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി.പ്രതിയെ വിശദമായി ചോദ്യം ചെയ്യുകയാണ്.

RELATED ARTICLES
- Advertisment -
Google search engine

Most Popular

Recent Comments