Friday, December 5, 2025

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

HomeAmericaസെൻട്രൽ ടെക്സസിലെ പ്രളയം: ദുരിതമനുഭവിക്കുന്നവർക്ക് സഹായ ഹസ്തവുമായി നോർത്ത് അമേരിക്ക മാർത്തോമാ ഭദ്രാസനം

സെൻട്രൽ ടെക്സസിലെ പ്രളയം: ദുരിതമനുഭവിക്കുന്നവർക്ക് സഹായ ഹസ്തവുമായി നോർത്ത് അമേരിക്ക മാർത്തോമാ ഭദ്രാസനം

പി പി ചെറിയാൻ

ന്യൂയോർക് :സെൻട്രൽ ടെക്സസിൽ, പ്രത്യേകിച്ച് കെർവില്ലെയിൽ, സമീപകാലത്തുണ്ടായ പ്രളയം അനേകം ആളുകളെ ഗുരുതരമായി ബാധിച്ചുവെന്നും അതിശക്തമായ മഴയും അതിവേഗം ഉയർന്ന ജലനിരപ്പും വ്യാപകമായ നാശനഷ്ടങ്ങൾ വരുത്തിവെച്ക്കുകയും വീടുകൾ നശിക്കുകയും അടിസ്ഥാന സൗകര്യങ്ങൾ തകരുകയും നിരവധി സമൂഹങ്ങളെ ഇത് ബാധിക്കുകയും ചെയ്ത സാഹചര്യത്തിൽ അവരെ സഹായിക്കേണ്ട ഉത്തരവാദിത്വം നമ്മിൽ  നിക്ഷിപ്തമായിരിക്കുന്നുവെന്നു നോർത്ത് അമേരിക്ക മാർത്തോമാ ഭദ്രാസനാധിപൻ റൈറ്റ് റവ ഡോ എബ്രഹാം മാർ പൗലോസ് ഉദ്ബോധിപ്പിച്ചു .

നൂറുകണക്കിന് ജീവനുകൾ നഷ്ടപ്പെടുകയും നിരവധിപേരെ കാണാതാവുകയും ചെയ്തു എന്നത് അതീവ ദുഃഖകരമാണ്. പ്രിയപ്പെട്ടവരെ ഇപ്പോഴും പ്രതീക്ഷയോടെയും വേദനയോടെയും കാത്തിരിക്കുന്നവരോടൊപ്പം നമ്മുടെ ഹൃദയങ്ങളും ഉണ്ട്. എണ്ണമറ്റ ആളുകൾക്ക് മുന്നിൽ ഇപ്പോൾ വലിയൊരു അനിശ്ചിതത്വവും കഷ്ടപ്പാടുകളുമാണ്. ദുരിതത്തിൽ നിന്ന് കരകയറാനുള്ള ശ്രമങ്ങൾ തുടങ്ങിക്കഴിഞ്ഞു.
ഈ പ്രതിസന്ധി ഘട്ടത്തിൽ, യേശയ്യാവ് പ്രവാചകനിലൂടെ ദൈവം അരുളിച്ചെയ്ത വാക്കുകൾ നമുക്ക് ഓർക്കുകയും ഹൃദയത്തിൽ സൂക്ഷിക്കുകയും ചെയ്യാം: “നീ വെള്ളത്തിലൂടെ കടക്കുമ്പോൾ ഞാൻ നിന്നോടുകൂടെ ഉണ്ടായിരിക്കും; നീ നദികളിലൂടെ കടക്കുമ്പോൾ അവ നിന്നെ മുക്കിക്കളയുകയില്ല” (യേശയ്യാവ് 43:2a). ഈ ദുരന്തത്തിൽ കഷ്ടപ്പെടുന്ന എല്ലാവരോടും ഐക്യദാർഢ്യം പ്രകടിപ്പിക്കുമ്പോൾ ദൈവസാന്നിധ്യത്തിൽ ആശ്വാസം കണ്ടെത്താനും അവന്റെ വാഗ്ദാനങ്ങളിൽ നിന്ന് ശക്തി സംഭരിക്കാനും നമുക്ക് കഴിയട്ടെയെന്നു ഇതു സംബന്ധിച്ചു പുറപ്പെടുവിച്ച പ്രസ്താവനയിൽ പറയുന്നു
 

RELATED ARTICLES
- Advertisment -
Google search engine

Most Popular

Recent Comments