Friday, December 5, 2025

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

HomeBreaking newsട്രംപുമായി ചർച്ച നടത്തി ബഹ്റൈൻ, ഖത്തർ നേതാക്കൾ

ട്രംപുമായി ചർച്ച നടത്തി ബഹ്റൈൻ, ഖത്തർ നേതാക്കൾ

വാഷിങ്ടൻ : ഖത്തർ പ്രധാനമന്ത്രി ഷെയ്ഖ് മുഹമ്മദ് ബിൻ അബ്ദുൽറഹ്മാൻ അൽത്താനി, ബഹ്റൈൻ കിരീടാവകാശി സൽമാൻ ബിൻ ഹമദ് അൽ ഖലീഫ എന്നിവരുമായി യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് വൈറ്റ് ഹൗസിൽ ചർച്ച നടത്തി. ഖത്തർ പ്രധാനമന്ത്രിക്കായി പ്രത്യേക വിരുന്നുമൊരുക്കി. യുഎസ് വിമാനങ്ങളും ജെറ്റ് എൻജിനുകളും വാങ്ങാൻ ബഹ്റൈനുമായി കരാറായി. നിർമിതബുദ്ധി മേഖലയിലും അലുമിനിയം ഉൽപാദനത്തിലും യുഎസ് നിക്ഷേപത്തിനും ധാരണയായി.

ബഹ്റൈൻ രാജാവ് ഈ വർഷാവസാനത്തോടെ യുഎസ് സന്ദർശിക്കും. യുഎസ് നാവികസേനയുടെ ഫിഫ്ത് ഫ്ലീറ്റിന്റെ ആസ്ഥാനം ബഹ്റൈനിലാണ്. പശ്ചിമേഷ്യയിൽ യുഎസിന്റെ ഏറ്റവും വലിയ സൈനികത്താവളമായ അൽ ഉദൈദ് എയർ ബേസ് ഖത്തറിലും. മേയിൽ സൗദി, യുഎഇ, ഖത്തർ എന്നീ രാജ്യങ്ങളിൽ ട്രംപ് സന്ദർശനം നടത്തിയിരുന്നു. 

RELATED ARTICLES
- Advertisment -
Google search engine

Most Popular

Recent Comments