Saturday, December 6, 2025

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

HomeBreaking newsപടിഞ്ഞാറൻ മഹാരാഷ്ട്രയിലെ നഗരമായ ഇസ്‌ലാംപുർ ഇനി മുതൽ ഈശ്വർപുർ എന്ന് അറിയപ്പെടും

പടിഞ്ഞാറൻ മഹാരാഷ്ട്രയിലെ നഗരമായ ഇസ്‌ലാംപുർ ഇനി മുതൽ ഈശ്വർപുർ എന്ന് അറിയപ്പെടും

മുംബൈ∙ പടിഞ്ഞാറൻ മഹാരാഷ്ട്രയിലെ നഗരമായ ഇസ്‌ലാംപുർ ഇനി മുതൽ ഈശ്വർപുർ എന്ന് അറിയപ്പെടും. സംസ്ഥാന നിയമസഭയുടെ മഴക്കാല സമ്മേളനത്തിന്റെ അവസാന ദിവസമായ ഇന്നാണ് പേരുമാറ്റം പ്രഖ്യാപിച്ചത്. സംഗ്ലി ജില്ലയിലാണ് ഇസ്‌ലാംപുർ സ്ഥിതി ചെയ്യുന്നത്. വ്യാഴാഴ്ചത്തെ മന്ത്രിസഭാ യോഗത്തിൽ ഇതു സംബന്ധിച്ച തീരുമാനം എടുത്തിരുന്നുവെന്ന് ഭക്ഷ്യ – സിവിൽസപ്ലൈസ് മന്ത്രി ഛഗൻ ഭുജ്പാൽ അറിയിച്ചു.

ഇസ്‌ലാംപുരിന്റെ പേരു മാറ്റണമെന്ന് ആവസ്യപ്പെട്ട് ഹിന്ദുത്വ സംഘടനയായ ശിവ് പ്രദിസ്ഥാൻ സംഗ്ലി കലക്ടറേറ്റിലേക്ക് നിവേദനം അയച്ചിരുന്നു. സംഗ്ലി ജില്ലക്കാരനായ സംഭാജി ഭിഡെയാണ് ശിവ് പ്രദിസ്ഥാന്റെ അമരക്കാരൻ. 2015ൽ ഇദ്ദേഹം ആവശ്യം ഉന്നയിച്ചതിനു പിന്നാലെ ശിവസേനയും പേരുമാറ്റണമെന്ന് ആവശ്യപ്പെട്ട് രംഗത്തുവന്നിരുന്നു. 1986 മുതൽ പേര് മാറ്റണമെന്ന ആവശ്യം ഉണ്ടെന്നാണ് ശിവസേനയുടെ നിലപാട്.

RELATED ARTICLES
- Advertisment -
Google search engine

Most Popular

Recent Comments