കൊല്ലം: തേവലക്കര ബോയ്സ് സ്കൂളിൽ വിദ്യാർത്ഥി ഷോക്കേറ്റ് മരിച്ച സംഭവത്തിൽ പ്രതികരിച്ച് ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി. മിഥുന്റെ മരണം വളരെയധികം വേദനിപ്പിക്കുന്നുവെന്നും ദുരന്തത്തിന്റെ ഉത്തരവാദിത്വം സർക്കാർ ഏറ്റെടുക്കണമെന്നും രാഹുൽ ഗാന്ധി പറഞ്ഞു.ഒരു രക്ഷിതാവും ഇത്രയും വലിയ നഷ്ടം സഹിക്കാൻ ഇടയാവരുത്. സുരക്ഷിതമായ പഠനാന്തരീക്ഷം ഓരോ കുട്ടിയുടെയും അവകാശമാണ്. സ്കൂളുകളുടെ അടിസ്ഥാന സൗകര്യങ്ങളുമായി ബന്ധപ്പെട്ട് ആറ് വർഷം മുൻപ് മുഖ്യമന്ത്രിക്ക് കത്തയച്ചിരുന്നുവെന്നും രാഹുൽ ഗാന്ധി വ്യക്തമാക്കി.സ്കൂളിലെ സൈക്കിൾ ഷെഡിന് മുകളിൽ വീണ ചെരുപ്പെടുക്കാൻ കയറിയപ്പോഴാണ് മിഥുൻ മനു (13) ഷോക്കേറ്റ് മരിച്ചത്. പിന്നാലെ സ്കൂൾ മാനേജ്മെന്റ് കമ്മിറ്റിക്ക് വീഴ്ച്ചയുണ്ടായെന്ന് വൈദ്യുത വകുപ്പിന്റെ പ്രാഥമിക അന്വേഷണ റിപ്പോർട്ട് പുറത്ത് വിട്ടിരുന്നു. തറയിൽ നിന്നും ലൈനിലേക്ക് ആവശ്യമായ സുരക്ഷിത അകലം പാലിച്ചില്ലെന്നും സൈക്കിൾ ഷെഡിലേക്കും സുരക്ഷാ അകലം പാലിച്ചിട്ടില്ലെന്നും പ്രാഥമിക അന്വേഷണത്തിൽ കണ്ടെത്തി.
വിദ്യാർത്ഥി ഷോക്കേറ്റ് മരിച്ച സംഭവം: ഉത്തരവാദിത്വം സർക്കാർ ഏറ്റെടുക്കണമെന്ന് രാഹുൽ ഗാന്ധി
RELATED ARTICLES



