വടകര: കോഴിക്കോട് വടകരയിൽ യുവാവ് ട്രെയിനിടിച്ച് മരിച്ചു. വടകര ഒന്തം റോഡ് റെയിൽവേ ട്രാക്കിലാണ് അപകടം നടന്നത്. മംഗലാപുരം തിരുവനന്തപുരം ട്രെയിൻ ആണ് ഇടിച്ചത്. വൈകിട്ട് 5.30 ഓടെയാണ് സംഭവം. മരിച്ച ആളെ തിരിച്ചറിഞ്ഞിട്ടില്ല. മൃതദേഹം വടകര ജില്ലാ ആശുപത്രിയിലേക്ക് മാറ്റി.
യുവാവ് ട്രെയിനിടിച്ച് മരിച്ചു
RELATED ARTICLES



