റിയാദ്: പൊതുപരിപാടിക്കിടെ വെടിവെപ്പ് നടത്തിയ സൗദി യുവാവ് പിടിയിൽ. റിയാദിന് സമീപം അല്‍ഖർജ് പട്ടണത്തിൽ നടന്ന സാമൂഹിക പരിപാടിക്കിടെയാണ് ഇയാൾ തോക്കുമായെത്തി പരസ്യമായി വെടിയുതിർത്തത്. എന്നിട്ട് ഇതിന്‍റെ ദൃശ്യങ്ങള്‍ ചിത്രീകരിച്ച് സമൂഹ മാധ്യമങ്ങളിൽ വീഡിയോ പ്രചരിപ്പിച്ചു. വീഡിയോ ശ്രദ്ധയിൽപ്പെട്ട പൊലീസ് നടത്തിയ അന്വേഷണത്തിലാണ് പ്രതി വലയിൽ കുടുങ്ങിയത്. അറസ്റ്റിലായ പ്രതിയെ മേൽനടപടികൾക്കായി പബ്ലിക് പ്രോസിക്യൂഷന് കൈമാറിയതായി റിയാദ് പൊലീസ് അറിയിച്ചു.
പൊതുപരിപാടിക്കിടെ വെടിവെപ്പ് നടത്തിയ സൗദി യുവാവ് പിടിയിൽ
RELATED ARTICLES



