Saturday, December 6, 2025

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

HomeAmericaഡെല്‍റ്റാ എയർലൈൻസിന്റെ എൻജിന് തീ പടർന്നതിനെ തുടര്‍ന്ന് ലൊസാഞ്ചലസ് രാജ്യാന്തര വിമാനത്താവളത്തിൽ അടിയന്തര ലാൻഡിങ്

ഡെല്‍റ്റാ എയർലൈൻസിന്റെ എൻജിന് തീ പടർന്നതിനെ തുടര്‍ന്ന് ലൊസാഞ്ചലസ് രാജ്യാന്തര വിമാനത്താവളത്തിൽ അടിയന്തര ലാൻഡിങ്

ലൊസാഞ്ചലസ് : അറ്റ്ലാൻഡയിലേക്കു യാത്ര തിരിച്ച ഡെല്‍റ്റാ എയർലൈൻസിന്റെ വിമാനം പറന്നുയർന്നതിന് തൊട്ടുപിന്നാലെ ഇടത് എൻജിന് തീ പടർന്നതിനെ തുടര്‍ന്ന് ലൊസാഞ്ചലസ് രാജ്യാന്തര വിമാനത്താവളത്തിൽ അടിയന്തര ലാൻഡിങ് നടത്തി. ജൂലൈ 18നാണ് ലൊസാഞ്ചലസ് രാജ്യാന്തര വിമാനത്താവളത്തിൽ നിന്നും അറ്റ്ലാൻഡയിലേക്കു പുറപ്പെട്ട ‍ഡെൽറ്റാ എയർലൈൻസിന്റെ ബോയിങ് 767 –400 പ്രവർത്തിപ്പിക്കുന്ന ഡിഎൽ446 എന്ന വിമാനം എൻജിനിൽ തീ പടർന്നതിനെ തുടർന്ന് ലാൻഡ് ചെയ്തത്.


‘‘വിമാനത്തിന്റെ ഇടത് എൻജിനിൽ തകരാർ ഉണ്ടെന്ന് സൂചന ലഭിച്ചതിനെ തുടർന്ന് ഡെൽറ്റ വിമാനം ടേക്ക് ഓഫ് ചെയ്തതിനു പിന്നാലെ ലൊസാഞ്ചലസിലേക്കു തിരികെ വന്നു’’. ഡെൽറ്റാ വിമാനത്തിന്റെ വക്താവ് അറിയിച്ചു.

തീപിടിത്തത്തിന്റെ കാരണം കണ്ടെത്താൻ ഫെഡറല്‍ ഏവിയേഷൻ അഡിമിനിസ്ട്രേഷന്‍ അന്വേഷണം ആരംഭിച്ചു. സുരക്ഷിതമായി ലാൻഡ് ചെയ്തതിനാൽ ആളപായങ്ങൾ ഒന്നും റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടില്ല. വിമാനത്തിന്റെ എൻജിനിൽ നിന്ന് തീ ഉയരുന്നതിന്റെ ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്.

ഈ വർഷം ഡെൽറ്റാ എയർ ലൈൻസ് വിമാനത്തിലുണ്ടാക്കുന്ന രണ്ടാമത്തെ എൻജിൻ തീപിടിത്തമാണിത്. ജനുവരിയിൽ ബ്രസീലിലെ സോ പോളോയിലേക്കുള്ള യാത്രാമധ്യേ ഇടത് എൻജിൻ തകരാറിൽ ആയതിനെത്തുടർന്ന് വിമാനം അറ്റ്ലാൻഡയിൽ ലാൻഡ് ചെയ്തിരുന്നു.

RELATED ARTICLES
- Advertisment -
Google search engine

Most Popular

Recent Comments