Saturday, December 6, 2025

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

HomeBreaking newsസ്‌കൂൾ കെട്ടിടത്തിന്റെ മേൽക്കൂര തകർന്ന് വീണു, ഒഴിവായത് വൻ ദുരന്തം

സ്‌കൂൾ കെട്ടിടത്തിന്റെ മേൽക്കൂര തകർന്ന് വീണു, ഒഴിവായത് വൻ ദുരന്തം

ആലപ്പുഴ: കാർത്തികപ്പള്ളിയിൽ സ്‌കൂൾ കെട്ടിടത്തിന്റെ മേൽക്കൂര തകർന്ന് വീണു. കാർത്തികപ്പള്ളി യുപി സ്‌കൂളിന്റെ കെട്ടിടത്തിന്റെ മേൽക്കൂരയാണ് തകർന്നത്. ഇന്ന് രാവിലെയാണ് സംഭവം. അവധി ദിവസമായതിനാൽ വൻ ദുരന്തമാണ് ഒഴിവായത്. ശക്തമായ മഴയിൽ മേൽക്കൂര തകർന്ന് വീഴുകയായിരുന്നു. കെട്ടിടത്തിന് ഫിറ്റ്‌നസ് ഇല്ലെന്നാണ് വിവരം. ഒരു വർഷമായി ഫിറ്റ്‌നസില്ലെന്നാണ് ലഭിക്കുന്ന വിവരം. അതേസമയം ഉപയോഗിക്കാത്ത പഴയ കെട്ടിടത്തിന്റെ മേൽക്കൂരയാണ് തകർന്ന് വീണതെന്ന് പ്രധാനാധ്യാപകൻ ബിജു പറഞ്ഞു.’ക്ലാസ്മുറിയല്ല, പഴക്കമുള്ള കെട്ടിടമാണ് തകർന്ന് വീണത്. ഏകദേശം 60 വർഷത്തെ പഴക്കമുള്ള കെട്ടിടമാണ്. കെട്ടിടത്തിലേക്ക് കുട്ടികൾ പോകരുതെന്ന് കർശന നിർദേശം നൽകിയിട്ടുണ്ട്. പൊളിച്ചുമാറ്റാൻ പഞ്ചായത്ത് നടപടിക്രമങ്ങൾ പുരോഗമിക്കുകയാണ്. നിലവിൽ 14 മുറിയുടെ കെട്ടിടം കിഫ്ബിയിൽ അനുവദിച്ചിട്ടുണ്ട്. അതിന്റെ പ്രവർത്തികൾ പുരോഗമിക്കുന്നു. അടുത്തയാഴ്ച പുതിയ കെട്ടിടത്തിലേക്ക് കുട്ടികളെ മാറ്റാൻ സാധിക്കുമെന്നാണ് അധികൃതറിൽ നിന്നും ലഭിക്കുന്നത്’, ബിജു പറഞ്ഞു.

RELATED ARTICLES
- Advertisment -
Google search engine

Most Popular

Recent Comments