വാഷിംഗ്ടൺ: ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവും യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപും തമ്മിൽ ഇടയുന്നതിന്റെ സൂചനകൾ പുറത്ത്. ഒരു ഭ്രാന്തനെപ്പോലെയാണ് നെതന്യാഹു പ്രവർത്തിക്കുന്നതെന്നും അദ്ദേഹം എല്ലാ സമയത്തും ബോംബിടുകയാണെന്നും ഒരു വൈറ്റ് ഹൗസ് ഉദ്യോഗസ്ഥൻ തുറന്നടിച്ചതോടെയാണ് ട്രംപ് – നെതന്യാഹു ബന്ധത്തിൽ വിള്ളൽ വീഴുകയാണെന്ന റിപ്പോര്‍ട്ടുകൾ അന്താരാഷ്ട്ര മാധ്യമങ്ങളിൽ പ്രത്യക്ഷപ്പെട്ട് തുടങ്ങി.
സിറിയൻ പ്രസിഡൻഷ്യൽ പാലസിന് നേർക്ക് അടുത്തിടെ നടന്ന ഇസ്രായേൽ ആക്രമണത്തെക്കുറിച്ചായിരുന്നു വൈറ്റ് ഹൗസ് ഉദ്യോഗസ്ഥന്റെ പരാമർശം. ‘ബിബി ഒരു ഭ്രാന്തനെപ്പോലെയാണ് പ്രവർത്തിച്ചത്. അദ്ദേഹം എല്ലാ സമയത്തും ബോംബിടുകയാണ്. ഇത് ട്രംപ് ചെയ്യാൻ ശ്രമിക്കുന്ന കാര്യങ്ങളെ ദുർബലപ്പെടുത്തിയേക്കാം’ – യുഎസ് ഉദ്യോഗസ്ഥൻ പറഞ്ഞു.



