പട്‌ന: മാവോയിസ്റ്റുകളെ 2026 മാർച്ചിനകം ഉന്മൂലനം ചെയ്യുമെന്ന കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെ പ്രഖ്യാപനത്തിനെതിരെ അഞ്ച് സംസ്ഥാനങ്ങളിൽ ആഗസ്റ്റ് 3ന് ബന്ദ് പ്രഖ്യാപിച്ച് സി.പി.ഐ (മാവോയിസ്റ്റ്) നേതൃത്വം. ബീഹാർ, ജാർഖണ്ഡ്, ഛത്തീസ്ഗഢ്, ബംഗാൾ, അസം സംസ്ഥാനങ്ങളിലാണ് ബന്ദ്. സുരക്ഷാസേനകളുമായുള്ള ഏറ്റുമുട്ടലിൽ മരിച്ച സി.പി.ഐ (മാവോയിസ്റ്റ്) നേതാക്കൾക്ക് ആദരാഞ്ജലികൾ അർപ്പിക്കാനായി അഞ്ച് സംസ്ഥാനങ്ങളിൽ പൊതുയോഗങ്ങളും സാംസ്‌കാരിക പരിപാടികളും സംഘടിപ്പിക്കാനും തീരുമാനിച്ചു.
കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെ പ്രഖ്യാപനം: അഞ്ച് സംസ്ഥാനങ്ങളിൽ ആഗസ്റ്റ് 3ന് ബന്ദ്
RELATED ARTICLES



