Saturday, December 6, 2025

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

HomeBreaking newsഅയർലൻഡിൽ ഇന്ത്യക്കാരനെ ജനക്കൂട്ടം തെരുവിൽ നഗ്നനാക്കി ക്രൂരമായി മർദിച്ചു; കുടിയേറ്റക്കാര്‍ക്കെതിരെ ആക്രമണങ്ങള്‍ കൂടുന്നു

അയർലൻഡിൽ ഇന്ത്യക്കാരനെ ജനക്കൂട്ടം തെരുവിൽ നഗ്നനാക്കി ക്രൂരമായി മർദിച്ചു; കുടിയേറ്റക്കാര്‍ക്കെതിരെ ആക്രമണങ്ങള്‍ കൂടുന്നു

ഡബ്ലിന്‍: അയര്‍ലന്‍ഡില്‍ ഇന്ത്യക്കാരനെ ജനക്കൂട്ടം തെരുവില്‍ നഗ്‌നനാക്കി ക്രൂരമായി മര്‍ദിച്ചു. ടാലറ്റിലെ പാര്‍ക്ക് ഹില്‍ റോഡില്‍ വെച്ചാണ് ഒരു കൂട്ടം ഐറിഷ് യുവാക്കള്‍ ഇന്ത്യക്കാരനെ മര്‍ദിച്ചത്. ആക്രമണത്തില്‍ യുവാവിന്റെ കൈകള്‍ക്കും കാലുകള്‍ക്കും മുഖത്തിനും ഗുരുതരമായി പരുക്കേറ്റു. ഇയാള്‍ ആശുപത്രിയില്‍ ചികിത്സയിലാണ്.

വംശീയ ആക്രമണമെന്നാണ് പ്രാഥമിക നിഗമനം. എന്നാല്‍, കുട്ടികളോട് മോശമായി പെരുമാറിയെന്ന് ആരോപിച്ചായിരുന്നു മര്‍ദ്ദിച്ചതെന്ന് ആള്‍ക്കൂട്ടം ആരോപിക്കുന്നു. എന്നാല്‍ പൊലീസ് ഇത് നിഷേധിച്ചു. പരുക്കേറ്റയാളോട് ഐറിഷ് ജനത കാണിച്ച പിന്തുണയ്ക്ക് നന്ദിയുണ്ടെന്നും കുറ്റവാളികളെ നിയമത്തിനു മുന്നില്‍ കൊണ്ടുവരണമെന്നും അയര്‍ലന്‍ഡിലെ ഇന്ത്യന്‍ അംബാസഡര്‍ അഖിലേഷ് മിശ്ര പറഞ്ഞു.

കുടിയേറ്റക്കാര്‍ക്കെതിരെ ആക്രമണങ്ങള്‍ കൂടുന്നുണ്ടെന്നും അവര്‍ പ്രശ്‌നക്കാരാണെന്നുള്ള പ്രതീതി ഉണ്ടാക്കാനുള്ള മനഃപൂര്‍വമായ ശ്രമങ്ങള്‍ നടക്കുന്നുണ്ടെന്നും അധികൃതര്‍ പറഞ്ഞു. യുവാവ് മൂന്ന് ആഴ്ചകള്‍ക്ക് മുമ്പ് മാത്രമാണ് അയര്‍ലന്‍ഡിലെത്തിയതെന്ന് സ്ഥലത്തെ കൗണ്‍സിലര്‍ പറഞ്ഞതായി പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തത്.

RELATED ARTICLES
- Advertisment -
Google search engine

Most Popular

Recent Comments