ന്യൂഡൽഹി: നാലുദിവസത്തെ യുകെ, മാലദ്വീപ് സന്ദർശനത്തിനായി പ്രധാനമന്ത്രി നരേന്ദ്രമോദി യാത്രതിരിച്ചു. യു.കെ.യിലെത്തിയ മോദി വ്യാഴാഴ്ച ബ്രിട്ടീഷ് പ്രധാനമന്ത്രി കെയർ സ്റ്റാമറുമായി ചർച്ചനടത്തും. ചാൾസ് മൂന്നാമൻ രാജാവിനെയും കാണും. ഇന്ത്യ-യുകെ സ്വതന്ത്ര വ്യാപാരക്കരാർ ഒപ്പുവെക്കുമെന്നും സൂചനയുണ്ട്.
യുകെ സന്ദർശനശേഷം മാലദ്വീപ് പ്രസിഡൻറ് മുഹമ്മദ് മൊയ്സുവിൻറെ ക്ഷണപ്രകാരം പ്രധാനമന്ത്രി മാലദ്വീപിലെത്തും. ദ്വീപിന്റെ 60-ാം സ്വാതന്ത്ര്യദിനാഘോഷ പരിപാടിയിൽ അതിഥിയാകും. പാർലമെൻറ് വർഷകാലസമ്മേളനം ആരംഭിച്ചതിനിടെയാണ് മോദിയുടെ വിദേശയാത്ര.



