Saturday, December 6, 2025

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

HomeAmericaഅശ്ലീല ഉള്ളടക്കം പ്രദർശിപ്പിച്ചതിന് 25 ഒ.ടി.ടി പ്ലാറ്റ്ഫോമുകൾ നിരോധിച്ച് കേന്ദ്രസർക്കാർ

അശ്ലീല ഉള്ളടക്കം പ്രദർശിപ്പിച്ചതിന് 25 ഒ.ടി.ടി പ്ലാറ്റ്ഫോമുകൾ നിരോധിച്ച് കേന്ദ്രസർക്കാർ

ന്യൂഡൽഹി: അശ്ലീല ഉള്ളടക്കം പ്രദർശിപ്പിച്ചതിന് 25 ഒ.ടി.ടി പ്ലാറ്റ്ഫോമുകൾ നിരോധിച്ച് കേന്ദ്രസർക്കാർ. ഉല്ലു,ദേശിഫ്ളിക്സ്,ബിഗ് ഷോട്സ്,വൗ എന്റർടൈൻമെന്റ് എന്നിവയുൾപ്പെടെയുള്ള സ്ട്രീമിംഗ് പ്ലാറ്റ്ഫോമുകളാണ് നിരോധിച്ചത്. ഇന്ത്യയിൽ ഇവയുടെ സേവനം തടയുന്നതിനുള്ള നടപടിയെടുക്കണമെന്ന് ഇൻർനെറ്റ് സേവനദാതാക്കൾക്ക് നിർദ്ദേശം നൽകിയിരുന്നു. രാജ്യത്തെ ഐ.ടി നിയമങ്ങളും അശ്ലീലത വിരുദ്ധ നിയമങ്ങളും ലംഘിച്ച് ഈ പ്ലാറ്റ്ഫോമുകൾ അശ്‌ളീല ഉള്ളടക്കവും ‘ഇറോട്ടിക് വെബ് സീരീസ്’ എന്ന പേരിൽ മുതിർന്നവർക്കുള്ള വീഡിയോകളും പ്രചരിപ്പിക്കുന്നതായി കണ്ടെത്തിയതിനെ തുടർന്നാണ് കേന്ദ്ര ഇലക്ട്രോണിക്സ് ആൻഡ് ഇൻഫർമേഷൻ മന്ത്രാലയത്തിന്റെ നടപടി. അശ്ലീല ഉള്ളടക്കം കുട്ടികളിലെത്തുന്നത് തടയുകയാണ് നിരോധനത്തിലൂടെ ലക്ഷ്യമിടുന്നത്.

RELATED ARTICLES
- Advertisment -
Google search engine

Most Popular

Recent Comments