Saturday, December 6, 2025

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

HomeAmericaമാപ്പ് പിക്ക്‌നിക്കും ചാരിറ്റി റാഫിൾ ടിക്കറ്റ് നറുക്കെടുപ്പും  ഓഗസ്റ്റ് 16ന്

മാപ്പ് പിക്ക്‌നിക്കും ചാരിറ്റി റാഫിൾ ടിക്കറ്റ് നറുക്കെടുപ്പും  ഓഗസ്റ്റ് 16ന്

ഫിലഡൽഫിയാ: മലയാളീ അസോസിയേഷൻ ഓഫ് ഗ്രെയ്റ്റർ ഫിലഡൽഫിയായുടെ (മാപ്പ്) പിക്ക്‌നിക്കും,  ചാരിറ്റി റാഫിൾ ടിക്കറ്റ് നറുക്കെടുപ്പും  ഓഗസ്റ്റ് 16 – ന് ശനിയാഴ്ച  രാവിലെ ഒൻപത്  മുതൽ വൈകിട്ട് നാല് വരെ സെക്കന്റ് സ്ട്രീറ്റ് പൈക്കിലുള്ള  റ്റാമനെന്റ് പാർക്കിൽ വച്ച് നടത്തപ്പെടുന്നു. (Tamanend Park , 1255 Second Street Pike, Southampton , PA   18966).                                    

കുട്ടികള്‍ക്കും, സ്ത്രീ പുരുഷ ഭേദമന്യേ എല്ലാ പ്രായത്തിലുള്ളവര്‍ക്കും ഒരുപോലെ ആസ്വാദ്യമായ രീതിയിൽ പങ്കെടുക്കാവുന്ന തരത്തില്‍ കായിക വിനോദങ്ങളും, നിരവധി മത്സരങ്ങളും, വിജയികൾക്ക് സമ്മാനങ്ങളും സംഘാടകർ ഏര്‍പ്പെടുത്തിയിട്ടുണ്ട്.  എല്ലാവരേയും ഹരംകൊള്ളിക്കുന്ന അവസാനത്തെ ഇനമായ വാശിയേറിയ വടംവലി മത്സരം പിക്നിക്കിന്റെ പ്രധാന ഇനമാണ്.

തിരക്കേറിയ പ്രവാസ ജീവിതത്തിനിടയിലും പിറന്ന നാടിനെയും കൂടപ്പിറപ്പുകളുടെയും ആവശ്യങ്ങളറിഞ്ഞു സഹായിക്കുന്ന  ജീവകാരുണ്യ പ്രവർത്തനങ്ങളിൽ ഏറ്റവും മുന്നിട്ടു നിൽക്കുന്ന മാപ്പിന്റെ ചാരിറ്റി പ്രവർത്തനങ്ങളുടെ മുഖ്യ വരുമാന സ്രോതസ്സായ ചാരിറ്റി റാഫിൾ ടിക്കറ്റ് ഇതുവരെയും വാങ്ങിയിട്ടില്ലാത്തവർക്ക് പിക്ക്നിക്ക് ദിവസം അതിനുള്ള അവസരമുണ്ടായിരിക്കുമെന്ന് ചാരിറ്റി ചെയർമാൻ ലിബിൻ പുന്നശ്ശേരിൽ അറിയിച്ചു.

രുചിയേറിയ ബര്‍ഗറും, ബാര്‍ബിക്യൂവും. ഓംലെറ്റും,  മറ്റ് വിവിധതരം നാടന്‍ ഭക്ഷണങ്ങളും  ശീതള പാനീയങ്ങളും, ഐസ്ക്രീമുമൊക്കെയായി   തീന്‍മേശയെ വിഭവസമൃദ്ധമാക്കുന്ന    മാപ്പിന്റെ  ഒത്തുചേരലിൽ കുടുംബമായി പങ്കുചേരാൻ, 2025  ലെ പിക്നിക്ക്  അവിസ്മരണീയമാക്കുവാൻ ഏവരെയും ഹാർദ്ദവമായി സ്വാഗതം ചെയ്യുന്നതായി ബെൻസൺ വർഗീസ് പണിക്കർ, കൊച്ചുമോൻ വയലത്ത്, ലിജോ പി ജോർജ്, എൽദോ വർഗീസ്, ജോസഫ് കുരുവിള (സാജൻ), ജെയിംസ് പീറ്റർ, ജോൺസൻ മാത്യു, ലിബിൻ പുന്നശ്ശേരിൽ എന്നിവർ അറിയിച്ചു. .

വാർത്ത: റോജീഷ് സാം സാമുവൽ, (മാപ്പ് പി.ആർ.ഓ).

RELATED ARTICLES
- Advertisment -
Google search engine

Most Popular

Recent Comments