ദുബൈ: കടുത്ത ചൂടിന്‍റെ പശ്ചാത്തലത്തില്‍ വ്യായാമത്തിനായി നഗരത്തിലെ മാളുകള്‍ ഉപയോഗപ്പെടുത്താനുള്ള സംരംഭം പ്രഖ്യാപിച്ച് ദുബൈ കിരീടാവകാശിയും ഉപപ്രധാനമന്ത്രിയും പ്രതിരോധമന്ത്രിയുമായ ശൈഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ റാശിദ് ആൽ മക്തൂം. ‘ദുബൈ മാളത്തൺ’ എന്ന് പേരിട്ടിരിക്കുന്ന പദ്ധതി വഴി മാളുകളില്‍ വ്യായാമത്തിനുള്ള സൗകര്യവും ലഭിക്കും.നഗരത്തിലെ വിവിധ മാളുകളില്‍ ആഗസ്റ്റ് മാസത്തിൽ രാവിലെ ഏഴു മുതൽ പത്തുവരെ വ്യായാമത്തിന് വേദിയാകും. ദുബൈ മാൾ, ദുബൈ ഹിൽസ് മാൾ, സ്പ്രിങ്സ് സൂഖ്, സിറ്റി സെന്‍റർ ദേര, സിറ്റി സെന്‍റർ മിർദിഫ്, മാൾ ഓഫ് എമിറേറ്റ്സ്, ദുദൈ മറീന മാൾ എന്നിവ സംരംഭത്തിന്‍റെ ഭാഗമാകും. യുഎഇയുടെ സാമൂഹിക വർഷാചരണത്തിന്‍റെയും ദുബൈ സോഷ്യൽ അജണ്ട 33, ദുബൈ ജീവിത നിലവാര നയം 33 എന്നിവയുടെയും ലക്ഷ്യങ്ങളുമായി ചേർന്നാണ് സംരംഭം നടപ്പിലാക്കുന്നത്.പ്രധാനപ്പെട്ട ഏഴ് മാളുകളിലെ താമസക്കാര്‍ക്ക് നടക്കാനും ഓടാനുമുള്ള എല്ലാ സൗകര്യങ്ങളോടും കൂടിയ പാത്ത്‍വേ ഒരുക്കും. ദുബൈ കമ്മ്യൂണിറ്റി ഡെവലപ്‌മെന്റ് അതോറിറ്റി എമിറേറ്റിലെ മാളുകളുമായി സഹകരിച്ച് ‘വാക്ക് ഫോർ ബെറ്റർ ഹെൽത്ത്’ പരിപാടിയും സംരംഭത്തിന്റെ ഭാഗമായി ഒരുക്കും. മാളത്തോണിൽ പങ്കെടുക്കുന്നത് സൗജന്യമാണ്. www.dubaimallathon.ae എന്ന വെബ്‌സൈറ്റ് വഴി രജിസ്റ്റർ ചെയ്യാം
വ്യായാമത്തിനായി നഗരത്തിലെ മാളുകള്‍ ഉപയോഗപ്പെടുത്താനുള്ള സംരംഭം പ്രഖ്യാപിച്ച് ദുബൈ
RELATED ARTICLES



