തിരുവനന്തപുരം: തിരുവനന്തപുരം ഡിസിസി പ്രസിഡന്റ് താൽക്കാലിക ചുമതല കെപിസിസി വൈസ് പ്രസിഡന്റ് എൻ.ശക്തന് നൽകി. പാലോട് രവി രാജിവച്ചതിനെ തുടർന്നാണ് എൻ.ശക്തന് ചുമതല നൽകിയത്. ചുമതല ശക്തന് നൽകിയതായി കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ് എംഎൽഎ അറിയിച്ചു.
വിവാദ ഫോൺ സംഭാഷണം പുറത്തായതിനെ തുടർന്നാണ് പാലോട് രവി രാജിവെക്കുന്നത്. രവി രാജിവെച്ച ഒഴിവിലേക്ക് പുതിയ ഡിസിസി പ്രസിഡന്റിനെ കണ്ടെത്താൻ കോൺഗ്രസ് ആലോചനകൾ തുടങ്ങി. പുനഃസംഘടനക്കൊപ്പം ആയിരിക്കും തിരുവനന്തപുരത്തും പുതിയ ഡിസിസി അധ്യക്ഷൻ വരിക. അതുവരെയാണ് ശക്തന് താൽക്കാലിക ചുമതല നൽകിയിരിക്കുന്നത്.



