കൊച്ചി: ഛത്തീസ്ഗഡിൽ മലയാളി കന്യാസ്ത്രീകളെ മതപരിവർത്തനം ആരോപിച്ച് ജയിലിൽ അടച്ചതിൽ പ്രതിഷേധം വ്യാപിക്കുന്നു. അവരുടെ മോചനത്തിന് വേണ്ടി ഇടപെടണം എന്നാവശ്യപ്പെട്ട് ക്രൈസ്തവ നേതാക്കൾ പ്രധാനമന്ത്രിയുടെ ഓഫീസിന് കത്ത് നൽകി. സംഭവത്തിൽ കേരളത്തിലെ ബിജെപിയും സംഘപരിവാർ നേതാക്കളും പ്രതിരോധത്തിലായിരിക്കുകയാണ്.കേരളത്തിൽ കേക്കുമായി ക്രൈസ്തവ വീടുകളിൽ വരുന്ന സംഘപരിവാർ ഛത്തീസ്ഗഡിൽ ക്രൂരമായ ആക്രമണമാണ് നടത്തുന്നത് എന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശൻ കുറ്റപ്പെടുത്തി. ആട്ടിൻത്തോലണഞ്ഞ ചെന്നൈയ്ക്കളാണ് സംഘപരിവാർ എന്നും സതീശൻ പറഞ്ഞു. കന്യാസ്ത്രീകൾക്കെതിരായ ആൾക്കൂട്ട വിചാരണ മതേതര ഇന്ത്യയുടെ അടിവേരറുക്കുന്നതാണ് എന്ന് രമേശ് ചെന്നിത്തല അഭിപ്രായപ്പെട്ടു.
ഛത്തീസ്ഗഡിൽ ആക്രമണം; സംഘപരിവാറിനെ വിമർശിച്ച് ചെന്നിത്തലയും പ്രതിപക്ഷനേതാവും
RELATED ARTICLES



