Friday, December 5, 2025

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

HomeAmericaവ്യാപാര കരാറുകളില്ലാത്ത രാജ്യങ്ങൾക്ക് തീരുവ പ്രഖ്യാപിച്ച് ട്രംപ്

വ്യാപാര കരാറുകളില്ലാത്ത രാജ്യങ്ങൾക്ക് തീരുവ പ്രഖ്യാപിച്ച് ട്രംപ്

വാഷിങ്ടൻ : പ്രത്യേക വ്യാപാര കരാറുകളിൽ ഏർപ്പെടാത്ത രാജ്യങ്ങളിൽനിന്ന് യുഎസിലേക്കുള്ള ഇറക്കുമതിക്ക് 15 മുതൽ 20 ശതമാനം വരെ മൊത്തത്തിലുള്ള തീരുവ ഏർപ്പെടുത്തുമെന്ന് പ്രസിഡന്റ് ഡോണൾഡ് ട്രംപ് അറിയിച്ചു. “ലോകത്തിന്, ഇത് (താരിഫ്) 15 മുതൽ 20 ശതമാനം വരെയാകുമെന്ന് ഞാൻ പറയും. എനിക്ക് നല്ലവനാകണം,” ട്രംപ് പറഞ്ഞു.

ഈ വർഷം ഏപ്രിലിൽ ട്രംപ് പ്രഖ്യാപിച്ച 10 ശതമാനം അടിസ്ഥാന താരിഫിനേക്കാൾ വർധനവാണ് ഇപ്പോഴത്തെ കണക്കുകളിൽ കാണിക്കുന്നത്. താരിഫ് നിരക്ക് 10 ശതമാനമാകുമെന്ന് പ്രതീക്ഷിച്ചിരുന്ന ചെറിയ രാജ്യങ്ങൾക്ക് ഇത് വലിയ തിരിച്ചടിയാകാനും സാധ്യതയുണ്ട്. ഓഗസ്റ്റ് ഒന്നിലെ താരിഫ് സമയപരിധി അവസാനിക്കുന്നതിന് ദിവസങ്ങൾക്ക് മുൻപ്, നിരവധി രാജ്യങ്ങൾ യുഎസുമായി വ്യാപാര കരാറുകളിൽ ഏർപ്പെടാത്ത സാഹചര്യത്തിലാണ് ട്രംപിന്റെ ഇപ്പോഴത്തെ പരാമർശം.

ലാറ്റിൻ അമേരിക്കൻ രാജ്യങ്ങൾ, കരീബിയൻ രാജ്യങ്ങൾ, ആഫ്രിക്കയിലെ ചില രാജ്യങ്ങൾ എന്നിവയുൾപ്പെടെയുള്ള ചെറിയ രാജ്യങ്ങൾക്ക് 10 ശതമാനം അടിസ്ഥാന താരിഫ് ഉണ്ടായിരിക്കുമെന്ന് വാണിജ്യ സെക്രട്ടറി ഹോവാർഡ് ലുട്നിക് ജൂലൈ ആദ്യം പറഞ്ഞിരുന്നു.

കഴിഞ്ഞ ആഴ്ച ജപ്പാന് 15 ശതമാനവും ഇന്തൊനീഷ്യയ്ക്ക് 16 ശതമാനവും യൂറോപ്യൻ യൂണിയന് 15 ശതമാനവും തീരുവ ചുമത്തുമെന്ന് ട്രംപ് പ്രഖ്യാപിച്ചിരുന്നു. എന്നാൽ, ബ്രസീൽ, ലാവോസ് ഉൾപ്പെടെയുള്ള ചില രാജ്യങ്ങൾ 40 ശതമാനവും 50 ശതമാനവും വരെ തീരുവ ചുമത്തുകയും ചെയ്തു.

RELATED ARTICLES
- Advertisment -
Google search engine

Most Popular

Recent Comments