റിയാദ്: സൗദിയിൽ ഫാർമസി, ദന്താശുപത്രി ജോലികളിൽ നിന്ന് നല്ലൊരു ശതമാനം വിദേശികൾ പുറത്താവും. പുതിയ സ്വദേശിവത്കരണ നിയമം പ്രാബല്യത്തിൽ. ഈ സ്ഥാപനങ്ങളിൽ സ്വദേശിവൽക്കരണ അനുപാതം വർധിപ്പിക്കുന്ന നടപടികൾക്ക് തുടക്കം. കമ്യൂണിറ്റി ഫാർമസികളിലും മെഡിക്കൽ കോംപ്ലക്സുകളിലും ഫാർമസി ജീവനക്കാരിൽ 35 ശതമാനവും ആശുപത്രികളിലെ ഫാർമസി ജീവനക്കാരിൽ 65 ശതമാനവും റെഗുലർ ഫാർമസികളിൽ 55 ശതമാനവുമായി വർധിപ്പിക്കുന്നതിനുള്ള തീരുമാനമാണ് നടപ്പാക്കാൻ തുടങ്ങിയത്. ദന്തചികിത്സാമേഖലയിലെ സ്വദേശി അനുപാതം 45 ശതമാനമായി ഉയർത്തുന്നതിനുള്ള നടപടിയും ആരംഭിച്ചിട്ടുണ്ട്.
സൗദിയിൽ ഫാർമസി, ദന്താശുപത്രി ജോലികളിൽ നിന്ന് നല്ലൊരു ശതമാനം വിദേശികൾ പുറത്താവും
RELATED ARTICLES



