Saturday, December 6, 2025

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

HomeBreaking newsഭീകരസംഘടനയ്ക്ക് നേതൃത്വം നൽകിയിരുന്ന ഭീകരപ്രവർത്തക പിടിയിൽ

ഭീകരസംഘടനയ്ക്ക് നേതൃത്വം നൽകിയിരുന്ന ഭീകരപ്രവർത്തക പിടിയിൽ

ബംഗളൂരു: അൽക്വയ്ദ ഇൻ ദ ഇന്ത്യൻ സബ്കോണ്ടിനെന്റുമായി (എ.ക്യു.ഐ.എസ്) ബന്ധമുള്ള ഭീകരസംഘടനയ്ക്ക് നേതൃത്വം നൽകിയിരുന്ന ഭീകരപ്രവർത്തകപിടിയിൽ. 30കാരി സമാ പർവീണിനെ ഗുജറാത്ത് ഭീകര വിരുദ്ധ സ്‌ക്വാഡാണ് (എ.ടി.എസ്) ബംഗളൂരുവിൽനിന്ന് അറസ്റ്റ് ചെയ്തത്. ഇവർ ജാർഖണ്ഡ് സ്വദേശിയാണെന്നാണ് റിപ്പോർട്ട്. കർണാടകയിൽ ഭീകരസംഘത്തിന് നേതൃത്വം നൽകിയിരുന്നത് ഇവരായിരുന്നെന്ന് ദേശീയ മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.എക്യു.ഐ.എസിന്റെ ആശയങ്ങൾ, വീഡിയോകൾ അടക്കം ഇവർ സമൂഹ മാദ്ധ്യമങ്ങളിൽ പങ്കുവച്ചിരുന്നു. കഴിഞ്ഞ 23ന് ഗുജറാത്ത്, ഡൽഹി, നോയ്ഡ എന്നിവിടങ്ങളിൽ നിന്ന് നാല് ഭീകരരെ ഗുജറാത്ത് എ.ടി.എസ് അറസ്റ്റ് ചെയ്തിരുന്നു. ഇവരിൽ നിന്ന് ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിലാണ് സമയെ അറസ്റ്റ് ചെയ്തതെന്നാണ് വിവരം.

RELATED ARTICLES
- Advertisment -
Google search engine

Most Popular

Recent Comments