Friday, December 5, 2025

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

HomeBreaking newsറാപ്പർ വേടനെതിരെ യുവതി നൽകിയ ബലാത്സം​ഗ പരാതിയിലെ മൊഴികളുടെ വിശദാംശങ്ങൾ പുറത്ത്

റാപ്പർ വേടനെതിരെ യുവതി നൽകിയ ബലാത്സം​ഗ പരാതിയിലെ മൊഴികളുടെ വിശദാംശങ്ങൾ പുറത്ത്

കൊച്ചി: റാപ്പർ വേടനെതിരെ യുവതി നൽകിയ ബലാത്സം​ഗ പരാതിയിലെ മൊഴികളുടെ വിശദാംശങ്ങൾ പുറത്ത്. അഞ്ച് തവണ പീഡനം നടന്നെന്നും കോഴിക്കോടും കൊച്ചിയിലും ഏലൂരിലും വെച്ച് പീഡിപ്പിച്ചെന്നാണ് യുവതിയുടെ മൊഴി. ലഹരിമരുന്ന് ഉപയോ​ഗിച്ച ശേഷം പീ‍ഡിപ്പിച്ചെന്നും യുവതി മൊഴി നൽകിയിട്ടുണ്ട്. ഇക്കാര്യങ്ങളൊക്കെ അറിയുന്ന സുഹൃത്തുക്കളുടെ പേരും മൊഴിയിലുണ്ട്.2023 ജൂലൈ മുതൽ തന്നെ ഒഴിവാക്കിയെന്നും വിളിച്ചാൽ ഫോൺ എടുക്കാതെയായി എന്നും യുവതി വെളിപ്പെടുത്തുന്നു. പിൻമാറ്റം മാനസികമായി തകർത്ത, ഡിപ്രഷനിലേക്ക് എത്തിപ്പെട്ടു. പലപ്പോഴായി 31000 രൂപ വേടന് കൈമാറിയിട്ടുണ്ടെന്നും യുവതി വ്യക്തമാക്കി. ഇവയുടെ അക്കൗണ്ട് ജി പേ വിവരങ്ങളും യുവതി ​ഹാജരാക്കിയിട്ടുണ്ട്. ജാമ്യമില്ലാ വകുപ്പ് ചുമത്തിയാണ് പൊലീസ് കേസെടുത്തിരിക്കുന്നത്. 2021 ഓഗസ്റ്റ് മാസത്തിലാണ് വേടനുമായി പരിചയപ്പെടുന്നത്. വേടന്‍റെ ആൽബങ്ങളും പാട്ടുകളം കണ്ട് ഇൻസ്റ്റ പേജിലൂടെ മെസേജ് അയക്കുകയായിരുന്നു. പരിചയപ്പെടണമെന്ന് ആവശ്യപ്പെട്ടത് അനുസരിച്ച് കോഴിക്കോട് താൻ താമസിച്ചിരുന്ന സ്ഥലത്ത് വേടനെത്തി. അവിടെവെച്ച് അനുമതിയില്ലാതെ തന്നെ ചുംബിച്ചു എന്ന് യുവതിയുടെ പരാതിയിൽ പറയുന്നു. പിന്നീട് ബലാത്സംഗം ചെയ്തു. ഇവിടെ മൂന്ന് ദിവസം താമസിച്ചിരുന്നു. ഇത്തരത്തിൽ 5 തവണ തന്നെ ബലാത്സംഗം ചെയ്തെന്നാണ് യുവതിയുടെ മൊഴി. വേടനുമായി സാമ്പത്തിക ഇടപാടുകളുമുണ്ടായിരുന്നു. 2021 മുതൽ 2023 വരെയുളള കാലയളവിൽ തന്‍റെ പക്കൽ നിന്നും 31000 രൂപ വേടൻ വാങ്ങിയിട്ടുണ്ട്. ഇതിന്‍റെ തെളിവുകള്‍ ഹാജരാക്കിയിട്ടുണ്ട്.

RELATED ARTICLES
- Advertisment -
Google search engine

Most Popular

Recent Comments