ലക്‌നൗ: ഉത്തർപ്രദേശിൽ വയലിൽ ദമ്പതികളെ മരിച്ച നിലയിൽ കണ്ടെത്തി. രാവിലെ കൃഷിയിടത്തിൽ ജോലിക്ക് പോയ പർവേന്ദ്ര (35), ഭാര്യ ഗീത (32) എന്നിവരെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. ഇവരുടെ ശരീരത്തിൽ കുത്തിവെയ്പ്പ് നടത്തിയ പാടുകളും പൊലീസ് കണ്ടെത്തിയിട്ടുണ്ട്. ഉത്തർപ്രദേശിലെ പുർണിയ ഗ്രാമത്തിലെ ബിജ്‌നോർ പാടത്താണ് സംഭവം.എൻഐഎ കോടതിയെ സമീപിക്കേണ്ടതില്ലെന്ന് നിയമോപദേശം; കന്യാസ്ത്രീകൾ ഹൈക്കോടതിയിലേക്ക്ജോലിക്ക് പോയ ശേഷം ഇരുവരും മടങ്ങി വരാത്തതിനെ തുടർന്ന് ബന്ധുക്കൾ നടത്തിയ തിരച്ചിലിലാണ് മ!*!ൃതദേഹങ്ങൾ കണ്ടെത്തിയത്. ഒരു വൈക്കോൽ കൂനയുടെ സമീപമാണ് പർവേന്ദ്രയുടെ മ!*!ൃതദേഹം കണ്ടെത്തിയത്. ഗീതയുടെ മൃതദേഹം അൽപ്പം അകലെ നിന്നാണ് കണ്ടെത്തിയതെന്നും പൊലീസ് ഉദ്യോഗസ്ഥൻ ജയ് ഭഗവാൻ സിംഗ് അറിയിച്ചു.മരണകാരണം കണ്ടെത്തുന്നതിനായി മൃതദേഹങ്ങൾ പോസ്റ്റ്‌മോർട്ടത്തിന് അയച്ചുവെന്നും സംഭവത്തിൽ അന്വേഷണം ആരംഭിച്ചിട്ടുണ്ടെന്നും ഉദ്യോഗസ്ഥൻ വ്യക്തമാക്കി.
ഉത്തർപ്രദേശിൽ വയലിൽ ദമ്പതികളെ മരിച്ച നിലയിൽ കണ്ടെത്തി
RELATED ARTICLES



