Saturday, December 6, 2025

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

HomeBreaking newsകന്യാസ്ത്രീകൾ നിരപരാധികൾ ആണെന്ന് ആവർത്തിച്ചു കന്യാസ്ത്രീകൾക്കൊപ്പമുണ്ടായ പെൺകുട്ടികൾ

കന്യാസ്ത്രീകൾ നിരപരാധികൾ ആണെന്ന് ആവർത്തിച്ചു കന്യാസ്ത്രീകൾക്കൊപ്പമുണ്ടായ പെൺകുട്ടികൾ

ദില്ലി: ഛത്തീസ്​ഗഡിൽ അറസ്റ്റിലായ മലയാളികളായ കന്യാസ്ത്രീകൾ നിരപരാധികൾ ആണെന്ന് ആവർത്തിച്ചു കന്യാസ്ത്രീകൾക്കൊപ്പമുണ്ടായ പെൺകുട്ടികൾ. ആരും നിർബന്ധിച്ചില്ലെന്നും ഇറങ്ങിത്തിരിച്ചത് സ്വന്തം ഇഷ്ടപ്രകാരമാണെന്നും പെൺകുട്ടികൾ പറഞ്ഞു. പൊലീസ് പറയുന്നത് വ്യാജമാണ്. അകാരണമായി ആക്രമിച്ചെന്നും പെൺകുട്ടികൾ പറയുന്നു. ദേശീയ മാധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് പെണ്‍കുട്ടികൾ ഇക്കാര്യം വ്യക്തമാക്കിയത്. DEC5 വർഷമായി ക്രിസ്തു മതത്തിൽ വിശ്വസിക്കുകയാണ്. ബജ്റംഗ്ദൾ പ്രവർത്തകർ കന്യാസ്ത്രീകൾക്കെതിരെ മൊഴികൊടുക്കാൻ നിർബന്ധിച്ചു. റെയിൽവെ സ്റ്റേഷനിൽ വച്ച് ആക്രമിച്ചു. കന്യാസ്ത്രീകൾക്ക് നീതി ലഭിക്കണം. ജോലിക്ക് വേണ്ടിയാണ് മാതാപിതാക്കളുടെ സമ്മതത്തോടെ പോയത്. പൊലീസ് ഞങ്ങൾ പറഞ്ഞത് കേൾക്കാതെയാണ് കേസിൽ മതപരിവർത്തനം ഉൾപ്പെടുത്തിയത്. ഛത്തീസ്ഗഡ് പൊലീസിനെതിരെയും ഗുരുതര ആരോപണമാണ് ആദിവാസി പെൺകുട്ടി ഉന്നയിച്ചത്. പൊലീസ് മൊഴിയിൽ പറയാത്ത കാര്യങ്ങൾ രേഖപ്പെടുത്തി എന്നും പെൺകുട്ടി പറഞ്ഞു.

RELATED ARTICLES
- Advertisment -
Google search engine

Most Popular

Recent Comments