ദുബൈ: പെട്രോൾ വിലയിൽ നേരിയ കുറവ് പ്രഖ്യാപിച്ച് യുഎഇ. ലിറ്ററിന് ഒരു ഫിൽസാണ് കുറച്ചത്. അതേസമയം ഡീസൽ വില രണ്ട് ദിർഹം 78 ഫിൽസായി വർധിച്ചു. ഡീസലിന് 15 ഫിൽസാണ് വർധിപ്പിച്ചത്. ഊർജമന്ത്രാലയത്തിന് കീഴിലെ വിലനിർണയ സമിതിയാണ് ആഗസ്റ്റ് മാസത്തെ ഇന്ധനവില പ്രഖ്യാപിച്ചത്.
നിലവിൽ ലിറ്ററിന് രണ്ട് ദിർഹം 70 ഫിൽസ് വിലയുള്ള സൂപ്പർപെട്രോളിന്റെ വില നാളെ മുതൽ രണ്ട് ദിർഹം 69 ഫിൽസായി കുറയും. സ്പെഷ്യൽ പെട്രോളിന്റെ വില രണ്ട് ദിർഹം 58 ഫിൽസിൽ നിന്ന് രണ്ട് ദിർഹം 57 ഫിൽസായാണ് കുറയുക. ഇപ്ലസ് പെട്രോളിന് രണ്ട് ദിർഹം 50 ഫിൽസ് നൽകിയാൽ മതിയാകും. രണ്ട് ദിർഹം 51 ദിർഹമായിരുന്നു നിലവിലെ നിരക്ക്. അന്താരാഷ്ട്ര വിപണയിൽ ക്രൂഡോയിലിന്റെ വിലക്ക് അനുസരിച്ചാണ് യുഎഇ ആഭ്യന്തര വിപണിയിൽ ഇന്ധനവില നിശ്ചയിക്കുന്നത്.



