ബെംഗളൂരു: ബെംഗളൂരുവിൽ 13 കാരനെ തട്ടിക്കൊണ്ടുപോയ പ്രതികൾ പിടിയിൽ ഗുരമൂർത്തി (കുട്ടിയുടെ വീട്ടിലെ സ്‌പെയർ ഡ്രൈവർ), കൂട്ടാളിയായ ഗോപീകൃഷ്ണ എന്ന ഗോപാലകൃഷ്ണ എന്നിവരാണ് പിടിയിലായത്. വെള്ളിയാഴ്ച പുലർച്ചെയാണ് ഇരുവരേയും പിടികൂടിയത്. പ്രതികൾ ആക്രമിക്കാൻ ശ്രമിച്ചതോടെ കാലിന് വെടിവെച്ചതായും ഇവർ നിലവിൽ ആശുപത്രിയിൽ ചികിത്സയിലാണെന്നും പോലീസ് അറിയിച്ചു.വ്യാസ ബാങ്ക് കോളനി സ്വദേശിയായ എ നിശ്ചിത് എന്ന കുട്ടിയെ ആണ് പ്രതികൾ തട്ടിക്കൊണ്ടുപോയത്. പോലീസ് അന്വേഷണത്തിനിടെവ്യാഴാഴ്ച വൈകീട്ടോടെ ബന്നാർഘട്ടഗോട്ടിക്കെരെ റോഡിന് സമീപത്തെ പാറക്കെട്ടുകളിൽനിന്നും നിശ്ചിതിന്റെ മൃതദേഹം കണ്ടെത്തുകയായിരുന്നു. പാതി കത്തിയ നിലയിലായിരുന്നു മൃതദേഹം.
ബെംഗളൂരുവിൽ 13 കാരനെ തട്ടിക്കൊണ്ടുപോയ പ്രതികൾ പിടിയിൽ
RELATED ARTICLES



