വാഷിങ്ടൺ: യു.എസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് പ്രഖ്യാപിച്ച പുതിയ തീരുവയിൽ പാകിസ്താന് നേട്ടവും ഇന്ത്യക്ക് കോട്ടവും. ദക്ഷിണേഷ്യൻ രാജ്യങ്ങളിൽ ഏറ്റവും കുറവ് തീരുവ പാകിസ്താനാണ് -19 ശതമാനം. അതേസമയം, ഇന്ത്യയുടെ തീരുവ 25 ശതമാനമാണ്. നേരത്തെ 29 ശതമാനം തീരുവയാണ് പാകിസ്താന് ചുമത്തിയിരുന്നത്. ഇത് 19 ശതമാനമാക്കിയത് അവർക്ക് വൻ നേട്ടമാണ്.
ട്രംപിെന്റ നടപടിയെ പുകഴ്ത്തി പാക് പ്രധാനമന്ത്രി ശഹ്ബാസ് ശരീഫും ധനമന്ത്രിയും രംഗത്തെത്തി. ഊർജം, ഖനി, ധാതുക്കൾ, ഐ.ടി, ക്രിപ്റ്റോ കറൻസി തുടങ്ങിയ മേഖലകളിലെ സഹകരണത്തിനുള്ള പുതിയ കാലഘട്ടം ആരംഭിക്കുകയാണെന്ന് ധനമന്ത്രി പറഞ്ഞു.
കുറഞ്ഞ തീരുവ പാകിസ്താെന്റ വസ്ത്ര നിർമാണ മേഖലക്ക് ഊർജം പകരും. രാജ്യത്തിെന്റ മൊത്തം കയറ്റുമതിയിൽ 60 ശതമാനവും വസ്ത്രങ്ങളാണ്. ഇതിൽ ഭൂരിഭാഗവും അമേരിക്കയിലേക്കാണ്. ഈ രംഗത്ത് ഇന്ത്യ, ബംഗ്ലാദേശ്, വിയറ്റ്നാം എന്നിവയാണ് പാകിസ്താെന്റ മുഖ്യ എതിരാളികൾ. പാകിസ്താനെ അപേക്ഷിച്ച് ആറുശതമാനം കൂടുതൽ തീരുവയുള്ളതിനാൽ ഇന്ത്യൻ വസ്ത്ര നിർമാതാക്കൾക്ക് കാര്യമായ തിരിച്ചടിയുണ്ടാകുമെന്നാണ് വിലയിരുത്തൽ.



