Saturday, December 6, 2025

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

HomeBreaking newsസിനിമ കോൺക്ലേവ് ഇന്ന് സമാപിക്കും

സിനിമ കോൺക്ലേവ് ഇന്ന് സമാപിക്കും

തിരുവനന്തപുരം: സിനിമ നയരൂപീകരണത്തിൻ്റെ ഭാഗമായി സർക്കാർ സംഘടിപ്പിച്ച സിനിമ കോൺക്ലേവ് ഇന്ന് സമാപിക്കും. സ്ത്രീ സുരക്ഷ, ലിംഗ സമത്വം, തൊഴിൽ സുരക്ഷിതത്വം തുടങ്ങിയ വിഷയങ്ങളിൽ വിശദ ചർച്ചകളാണ് കോൺക്ലേവിൽ നടക്കുന്നത്. പ്രതിനിധികളുടെ അഭിപ്രായങ്ങൾ ഉൾപ്പെടുത്തി അന്തിമ നയം തയ്യാറാക്കാനാണ് തീരുമാനം.

സിനിമ – സാംസ്കാരിക മന്ത്രി സജി ചെറിയാൻ മുഴുവൻ സമയം കോൺക്ലേവിൽ പങ്കെടുക്കുന്നുണ്ട്. കാസ്റ്റിംഗ് കൗച്ച് ഒഴിവാക്കാൻ കർശന നിയമനടപടിയാണ് കരട് സിനിമാനയത്തിൽ ശുപാർശ ചെയ്തിട്ടുള്ളത്. തെറ്റുകൾക്കെതിരെ പ്രതികരിക്കുന്ന സ്ത്രീകൾക്ക് സംരക്ഷണവും സഹായവും നൽകേണ്ടത് സംഘടനകൾ ആണെന്നും കരടിൽ പറയുന്നുണ്ട്. രണ്ടു മാസത്തിനകം സിനിമാനയം മന്ത്രിസഭയിൽ അവതരിപ്പിച്ച് അംഗീകാരം നേടാൻ കഴിയുമെന്നാണ് കണക്കുകൂട്ടൽ.

RELATED ARTICLES
- Advertisment -
Google search engine

Most Popular

Recent Comments