ഷാർജ: ഷാർജയിൽ വ്യവസായ മേഖലയിൽ തീപിടിത്തം. ഷാർജ വ്യവസായ മേഖല 10ലെ ഒരു വെയർഹൗസിലുണ്ടായ തീപിടിത്തം നിയന്ത്രണ വിധേയമാക്കിയതായി ഷാർജ പൊലീസ് സ്ഥിരീകരിച്ചു. ഓട്ടോ സ്‌പെയർ പാർട്‌സിന്റെ വെയർഹൗസിലാണ് വെള്ളിയാഴ്ച തീപിടിത്തം ഉണ്ടായത്.സ്ഥലത്ത് സിവിൽ ഡിഫൻസ് അതോറിറ്റി ശീതീകരണ പ്രവർത്തനങ്ങൾ നടത്തി. അന്വേഷണത്തിനായി സ്ഥലം ബന്ധപ്പെട്ട അധികൃതർക്ക് കൈമാറും. തീപിടിത്തത്തിൽ ആർക്കും പരിക്കേറ്റിട്ടില്ല. തീപിടിത്തം സംബന്ധിച്ച വിവരം അറിഞ്ഞ ഉടൻ തന്നെ ഷാർജ സിവിൽ ഡിഫൻസ്, എമർജൻസി സംഘം മറ്റ് അധികൃതർ എന്നിവർ സ്ഥലത്തെത്തിയിരുന്നു. വൈകിട്ട് നാലു മണിയോടെയാണ് തീപിടിത്തം ശ്രദ്ധയിൽപ്പെട്ടതെന്നാണ് സമീപവാസികളെ ഉദ്ധരിച്ച് പ്രാദേശിക മാധ്യമങ്ങൾ റിപോർട്ട് ചെയ്തു. വെയർഹൗസിന് ചുറ്റം കറുത്തപുക ഉയർന്നത് പരിഭ്രാന്തി സൃഷ്ടിച്ചിരുന്നു.
ഷാർജയിൽ വ്യവസായ മേഖലയിൽ തീപിടിത്തം
RELATED ARTICLES



