സനാ: യെമനിൽ തടവിൽ കഴിയുന്ന മലയാളി നഴ്‌സ് നിമിഷപ്രിയയുടെ വധശിക്ഷ റദ്ദാക്കാൻ ധാരണയായെന്ന വാർത്തയിൽ പ്രതികരണവുമായി കൊല്ലപ്പെട്ട യെമൻ പൗരൻ തലാൽ അബ്ദുൾ മഹ്ദിയുടെ സഹോദരൻ അബ്ദുൾ ഫത്താഹ് മഹ്ദി. വധശിക്ഷ നീട്ടിവെച്ചു എന്നതിനർത്ഥം വിധി റദ്ദാക്കി എന്നല്ലെന്ന് സഹോദരൻ ഫേസ്ബുക്കിൽ പങ്കുവെച്ച കുറിപ്പിൽ പറയുന്നു. ശിക്ഷ നടപ്പാക്കുന്നത് നീട്ടിവയ്ക്കുന്നത് അസാധാരണമോ അത്ഭുതമുണ്ടാക്കുന്നതോ ആയ സംഭവമല്ലെന്നും സമാനമായ പല കേസുകളിലും സംഭവിക്കുന്നതുപോലെ സ്വാഭാവിക നടപടിയാണെന്നും അബ്ദുൾ ഫത്താഹ് മഹ്ദി പറഞ്ഞു. നിയമങ്ങളെക്കുറിച്ച് ധാരണയുളളവർക്ക് ഇക്കാര്യം മനസിലാകുമെന്നും ഒരു നിശ്ചിത സമയത്തേക്ക് ശിക്ഷ മാറ്റിവെക്കാൻ അറ്റോർണി ജനറലിന് അധികാരമുണ്ടെന്നും സത്യം പരാജയപ്പെടില്ല, പുതിയ വധശിക്ഷാ തിയതി എത്രയും വേഗം നിശ്ചയിക്കുമെന്നും ഫത്താഹ് കൂട്ടിച്ചേർത്തു.
നിമിഷപ്രിയയുടെ വധശിക്ഷ റദ്ദാക്കാൻ ധാരണയായിട്ടില്ല : സഹോദരൻ
RELATED ARTICLES



