റായ്പൂർ: ഛത്തീസ്ഗഡിൽ കന്യാസ്ത്രീകൾക്കൊപ്പം അറസ്റ്റിലായ നാരായൺപൂരിലെ 19കാരനും ജയിൽ മോചിതനായി. നാരായൺപുർ ജില്ലയിലെ മർകബട ഹജമിമേറ്റ സ്വദേശി സുഖ്മാൻ മാണ്ഡവിക്ക് ആണ് ജാമ്യം ലഭിച്ചത്. കന്യാസ്ത്രീകൾക്ക് ജാമ്യം അനുവദിച്ച ബിലാസ്പുർ എൻഐഎ കോടതിയാണ് യുവാവിനും ജാമ്യം നൽകിയത്. റായ്പൂർ അതിരൂപത യുവാവിന് ഉൾപ്പെടെ ജാമ്യം നൽകണം എന്നാവശ്യപ്പെട്ടായിരുന്നു എൻഐഎ കോടതിയെ സമീപിച്ചത്. ജയിൽ മോചിതനായ യുവാവ് നാട്ടിലേക്ക് പോയെന്ന് റായ്പൂർ അതിരൂപത വക്താവ് ഫാദർ സെബാസ്റ്റ്യൻ പൂമറ്റം റിപ്പോർട്ടറിനോട് പറഞ്ഞു.
കന്യാസ്ത്രീകൾക്കൊപ്പം അറസ്റ്റിലായ നാരായൺപൂരിലെ 19കാരനും ജയിൽ മോചിതനായി
RELATED ARTICLES



