Friday, December 5, 2025

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

HomeBreaking newsവേൾഡ് മലയാളി കൗൺസിൽ ഗ്ലോബൽ ഓഫിസ് കൊച്ചിയിൽ ഹൈബി ഈഡൻ എം പി ഉദ്ഘാടനം ചെയ്തു

വേൾഡ് മലയാളി കൗൺസിൽ ഗ്ലോബൽ ഓഫിസ് കൊച്ചിയിൽ ഹൈബി ഈഡൻ എം പി ഉദ്ഘാടനം ചെയ്തു

കൊച്ചി: വേൾഡ് മലയാളി കൗൺസിൽ ഗ്ലോബൽ ഓഫീസ് കൊച്ചിയിൽ ഹൈബി ഈഡൻ എംപി ഉത്ഘാടനം ചെയ്തു. ഗ്ലോബൽ പ്രഡിഡന്റ് ഡോ ബാബു സ്റ്റീഫൻ, സെക്രട്ടറി ജനറൽ ഷാജി മാത്യു, ട്രഷറർ സണ്ണി വെളിയത്ത്, ഗ്ലോബൽ വൈസ് പ്രസിഡന്റ് തങ്കം അരവിന്ദ്, തങ്കമണി ദിവാകരൻ, വുമൺസ് ഫോറം പ്രസിഡന്റ് ഷീല റെജി, ഗ്ലോബൽ ഗുഡ് വിൽ അംബാസിഡർ ജോസ് കൊലത്ത്, അലക്സ് വിളനിലം, ഇന്ത്യ റീജിൻ പ്രസിഡന്റ് പദ്മകുമാർ നായർ , സുജിത്ത് ശ്രീനിവാസൻ
അടക്കം ലോകമെമ്പാടുമുള്ള 100-ലധികം അംഗങ്ങൾ ഉദ്ഘാടനത്തിൽ പങ്കെടുത്തു.

ബാങ്കോക്കിൽ നടന്ന ഗ്ലോബൽ കൺവെൻഷന്റെ വിജയത്തിനായി പ്രവർത്തിച്ച സംഘാടക സമിതിയെ ചടങ്ങിൽ അഭിനന്ദിച്ചു. ഡോ. ബാബു സ്റ്റീഫൻ പ്രസിഡന്റായി, തോമസ് മൊട്ടക്കൽ ചെയർമാനായി നേതൃത്വം ഏറ്റെടുത്ത പുതിയ കമ്മിറ്റി ഒരു ആഴ്ചക്കുള്ളിൽ അധികാരമേൽക്കും. കേരളത്തിൽ ആദ്യമായി WMC ഓഫീസ് തുടങ്ങുവാനായത് ചരിത്രപരമായ നേട്ടമാണെന്ന് ഗ്ലോബൽ വൈസ് പ്രസിഡന്റ് അഡ്മിനിസ്ട്രേഷൻ ജെയിംസ് കൂടൽ പറഞ്ഞു
ഈ ഓഫീസ്, സംഘടനയുടെ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതിനുള്ള കേന്ദ്രമാക്കും. WMC അംഗങ്ങൾക്ക് എത്തിച്ചേരാവുന്ന ഒരു ഹബ്ബായി ഇവിടം മാറുമെന്നും ജെയിംസ് കുടൽ പറഞ്ഞു.

കൺവെൻഷനിന് ശേഷം പ്രസിഡന്റ് ഡോ. ബാബു സ്റ്റീഫനും, ജനറൽ സെക്രട്ടറി ഷാജി മാത്യുവും, സുരേന്ദ്രൻ കണ്ണാട്ടും നേപ്പാളിൽ സന്ദർശനം നടത്തിയിരുന്നു. അവിടെ എംബസി ഉദ്യോഗസ്ഥരുമായും, പ്രദേശത്തെ പ്രധാനപ്പെട്ട മലയാളികളുമായി, വ്യവസായ വകുപ്പ് മന്ത്രിയുമായും കൂടിക്കാഴ്ച നടത്തി. നേപ്പാളിൽ ഒരു പുതിയ പ്രൊവിൻസ് ആരംഭിക്കാനുള്ള നടപടികൾ പുരോഗമിക്കുകയാണ്. അതുപോലെ അവിടെയുള്ള മലയാളികളുടെ പ്രശ്നങ്ങളും, നിക്ഷേപ സാധ്യതകളും ചർച്ച ചെയ്തു. സര്‍ക്കാര്‍ എല്ലാ പിന്തുണയും വാഗ്ദാനം ചെയ്തിട്ടുണ്ട്. ലോകമാകെയുള്ള എല്ലാ രാജ്യങ്ങളിലും WMC-യുടെ പ്രൊവിൻസുകൾ സ്ഥാപിക്കാനുള്ള ശ്രമങ്ങൾ ശക്തമാക്കാൻ തീരുമാനമായിട്ടുണ്ട്.

അതിനോടൊപ്പം, കേരളത്തിന്റെ തലസ്ഥാനമായ തിരുവനന്തപുരം നഗരത്തിൽ ഭൂമി വാങ്ങി ഒരു ഗ്ലോബൽ സെന്റർ സ്ഥാപിക്കാനുള്ള പ്രാരംഭ നടപടികളും ആരംഭിച്ചു.
വിദേശത്ത് നഴ്സിംഗ് പഠനം ചെയ്യാൻ ആഗ്രഹിക്കുന്ന വിദ്യാർത്ഥികൾക്കായി ഒരു കോടി സ്കോളർഷിപ്പ് പദ്ധതി പ്രഖ്യാപിച്ചു. ആദ്യഘട്ടത്തിൽ 100 പേർക്ക് ഓരോരുത്തരിലും ഒരു ലക്ഷം വീതം നൽകും. ഒരു സെലക്ഷൻ കമ്മിറ്റി ഇതിനായി രൂപീകരിക്കും. ആറുമാസത്തിനുള്ളിൽ തുക വിതരണം ചെയ്യാനാണ് ലക്ഷ്യം.

അടുത്ത ദ്വൈവാർഷിക കൺവെൻഷൻ അമേരിക്കയിൽ വച്ച് വിപുലമായി നടത്താനും, വേൾഡ് മലയാളി കൗൺസിലിന്റെ പ്രതിച്ഛായ ലോകവ്യാപകമായി ഉയർത്തിക്കാണിക്കാനുമാണ് WMCയുടെ ലക്ഷ്യം.

“നമുക്ക് ശക്തമായ കൂട്ടായ്മയും, ദൃഢനിശ്ചയവുമുണ്ട്. മലയാളിയെയും മലയാള ഭാഷയെയും ഉയർത്തിപ്പിടിക്കുന്നതിനായി അടുത്ത രണ്ടുവർഷം കൂടുതൽ സജീവമായി പ്രവർത്തിക്കണമെന്നും അതുവഴി WMCയുടെ പ്രവർത്തനങ്ങൾ കൂടുതൽ മേഖലകളിലേക്ക് വ്യാപിപ്പിക്കണമെന്നും പ്രസിഡന്റ് ഡോ. ബാബു സ്റ്റീഫൻ പറഞ്ഞു.

RELATED ARTICLES
- Advertisment -
Google search engine

Most Popular

Recent Comments