ന്യൂഡൽഹി: മുൻ ജാർഖണ്ഡ് മുഖ്യമന്ത്രിയും ജാർഖണ്ഡ് മുക്തി മോർച്ച നേതാവുമായ ഷിബു സോറൻ അന്തരിച്ചു. 81 വയസ്സായിരുന്നു. ഡൽഹിയിലെ ഗംഗാ റാം ആശുപത്രിയിൽ ചികിത്സയിലായിരുന്നു. മകനും ജാർഖണ്ഡ് മുഖ്യമന്ത്രിയുടെ ഹേമന്ത് സോറൻ ഡൽഹിയിൽ ഉണ്ടായിരുന്നു.ആരോഗ്യനില മോശമായതിനെ തുടർന്ന് വെന്റിലേറ്റർ സംവിധാനത്തിൽ തുടരുകയായിരുന്നു. കിഡ്‌നി സംബന്ധമായ അസുഖത്തെ തുടർന്ന് ജൂൺ അവസാന വാരമാണ് ഷിബു സോറനെ ഗംഗാ റാം ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.ജാർഖണ്ഡ് മുക്തി മോർച്ച സ്ഥാപകനാണ്. കഴിഞ്ഞ 38 വർഷമായി പാർട്ടിയുടെ നേതൃസ്ഥാനത്തിരുന്ന് നയിച്ചു. എട്ട് തവണ ലോക്‌സഭാംഗമായ ഷിബു സോറൻ മൂന്ന് തവണ വീതം കേന്ദ്ര കൽക്കരി വകുപ്പ് മന്ത്രിയായും ജാർഖണ്ഡ് മുഖ്യമന്ത്രിയായും പ്രവർത്തിച്ചു.
മുൻ ജാർഖണ്ഡ് മുഖ്യമന്ത്രിയും ജാർഖണ്ഡ് മുക്തി മോർച്ച നേതാവുമായ ഷിബു സോറൻ അന്തരിച്ചു
RELATED ARTICLES



