യുഎഇയില്‍ കനത്ത ചൂട് തുടരുകയാണ്. ഈ ദിവസങ്ങളിൽ 51 ഡിഗ്രി സെല്‍ഷ്യസ് ചൂടാണ് യുഎഇയിൽ അനുഭവപ്പെടുന്നത്. ഇതോടെ ജനങ്ങൾക്ക് ആരോഗ്യവിദഗ്ധർ ജാഗ്രതാനിർദ്ദേശവും നൽകിയിട്ടുണ്ട്. ചൂട് മൂലമുണ്ടാകുന്ന ആരോഗ്യ പ്രശ്നങ്ങള്‍ ഗുരുതര പ്രത്യാഘാതങ്ങള്‍ സൃഷ്ടിക്കുമെന്നാണ് ആരോഗ്യവിദഗ്ധരുടെ മുന്നറിയിപ്പ്.
കനത്ത ചൂടിനെ പ്രതിരോധിക്കാന്‍ സുരക്ഷാ മുന്‍ കരുതലുകള്‍ സ്വീകരിക്കണമെന്നാണ് നിര്‍ദ്ദേശം. സൂര്യപ്രകാശം നേരിട്ട് ശരീരത്തില്‍ ഏല്‍ക്കാതിരിക്കാന്‍ ശ്രദ്ധിക്കണം. 12 മണി മുതല്‍ വൈകിട്ട് നാല് മണി വരെയുളള സമയങ്ങളില്‍ ജനങ്ങൾ പരമാവധി വീടുകളിലും ഓഫീസുകള്‍ക്കുള്ളിലും കഴിയണമെന്നും ആരോഗ്യ വിദഗ്ധര്‍ നിര്‍ദേശിച്ചു.
പകല്‍ സമയങ്ങളില്‍ പുറത്തിറങ്ങേണ്ടി വരുന്നവര്‍ നേരിട്ട് വെയില്‍ ഏല്‍ക്കുന്ന സാഹര്യം ഒഴിവാക്കണം. സൂര്യപ്രകാശം നേരിട്ട് ഏല്‍ക്കുന്നതു മൂലം നിര്‍ജലീകരണം, ക്ഷീണം, തലകറക്കം, ഛര്‍ദ്ദി തുടങ്ങിയ പ്രശ്നങ്ങള്‍ക്ക് കാരണമാകും. ശരീരത്തില്‍ ജലാംശം നിലനിര്‍ത്താന്‍ എപ്പോഴും ശ്രദ്ധിക്കണം.



