Saturday, December 6, 2025

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

HomeNewsശബരിമല ആഗോള അയ്യപ്പ സംഗമം സെപ്റ്റംബറിൽ നടക്കുമെന്ന് മന്ത്രി

ശബരിമല ആഗോള അയ്യപ്പ സംഗമം സെപ്റ്റംബറിൽ നടക്കുമെന്ന് മന്ത്രി

തിരുവനന്തപുരം: ശബരിമല ആഗോള അയ്യപ്പ സംഗമം സെപ്റ്റംബറിൽ നടക്കുമെന്ന് മന്ത്രി വി.എൻ വാസവൻ. സെപ്റ്റംബർ 16നും 21നും ഇടയിലായിരിക്കും സം​ഗമം നടക്കുന്നത്. ആഗോള അയ്യപ്പഭക്തരെ ഒരു വേദിയിൽ എത്തിക്കുകയാണ് ലക്ഷ്യമെന്നും സംഗമത്തിന് എത്തുന്നവർക്ക് ദർശന സൗകര്യം ഒരുക്കുമെന്നും മന്ത്രി പറഞ്ഞു.

സം​ഗമത്തിൽ 3000 പ്രതിനിധികൾ പങ്കെടുക്കും. കഴിഞ്ഞ മണ്ഡലം മകരവിളക്ക് ഉത്സവം പരാതി രഹിതമായി നടപ്പാക്കി. കൂടുതൽ സൗകര്യങ്ങൾ ഭക്തർക്ക് ഒരുക്കും. മൂന്ന് ഘട്ടങ്ങളിലായി വികസനം നടപ്പാക്കും. ശബരിമല കേന്ദ്രീകരിച്ച് എയർപോർട്ട് ആലോചനയും മുന്നോട്ട് പോയെന്ന് വി.എൻ വാസവൻ കൂട്ടിച്ചേർത്തു.

RELATED ARTICLES
- Advertisment -
Google search engine

Most Popular

Recent Comments