കീവ് : സമാധാന കരാർ ചർച്ചകൾ പുരോഗമിക്കുന്നതിനിടെ അധിനിവേശം നടത്തിയ പ്രദേശങ്ങൾ റഷ്യയുടെ ഭാഗമാക്കാൻ ശ്രമിക്കുന്ന പ്രസിഡന്റ് വ്ലാഡിമിർ പുട്ടിനെതിരെ വിമർശനവുമായി യുക്രെയ്ൻ പ്രസിഡന്റ് വൊളോഡിമിർ സെലൻസ്കി. യുദ്ധത്തിന്റെ അവസാനം റഷ്യയെ ആശ്രയിച്ചിരിക്കുന്നു, അവർ തുടങ്ങിയ യുദ്ധം അവർ തന്നെ അവസാനിപ്പിക്കണെമെന്നും സെലൻസ്കി പറഞ്ഞു.
‘‘ഒന്നാമതായി, യുദ്ധത്തിന് ന്യായമായ ഒരു അവസാനം ഉണ്ടാകണം, അതു റഷ്യയെ ആശ്രയിച്ചിരിക്കുന്നു. റഷ്യ ആരംഭിച്ച യുദ്ധം അവസാനിപ്പിക്കേണ്ടത് റഷ്യ തന്നെയാണ്.’’ – യുക്രെയ്ൻ ജനതയെ അഭിസബോധന ചെയ്ത് സെലൻസ്കി പറഞ്ഞു. വെടിനിർത്തൽ നിലവിൽ വരണമെന്നും ക്രൂരമായ കൊലപാതകങ്ങൾ അവസാനിക്കണമെന്നും യുക്രെയ്നിന് അറിയാം. അത് അറിയാത്തതായി ഒരാൾ മാത്രമേയുള്ള അത് പുട്ടിനാണെന്നും സെലൻസ്കി വിമർശിച്ചു.



