Saturday, December 6, 2025

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

HomeAmericaചിക്കാഗോയിൽ എട്ട് ഇടങ്ങളിൽ എടിഎം കൊള്ള

ചിക്കാഗോയിൽ എട്ട് ഇടങ്ങളിൽ എടിഎം കൊള്ള

പി പി ചെറിയാൻ 

ചിക്കാഗോ: ചിക്കാഗോയിലെ എട്ട് വ്യത്യസ്ത പ്രദേശങ്ങളിൽ എടിഎമ്മുകൾ ലക്ഷ്യമിട്ട് മോഷണങ്ങൾ വർധിക്കുന്നതായി പോലീസ് മുന്നറിയിപ്പ് നൽകുന്നു. ഓഗ്ഡൻ, ഹാരിസൺ, നിയർ വെസ്റ്റ്, ഷേക്സ്പിയർ, ഓസ്റ്റിൻ, ജെഫേഴ്സൺ പാർക്ക്, നിയർ നോർത്ത്, ഗ്രാൻഡ് സെൻട്രൽ എന്നിവിടങ്ങളിലാണ് മോഷണം നടന്നത്.

രണ്ട് മുതൽ അഞ്ച് വരെ വരുന്ന കറുത്ത വർഗ്ഗക്കാരായ പുരുഷന്മാരുടെ സംഘമാണ് മോഷണത്തിന് പിന്നിലെന്ന് പോലീസ് അറിയിച്ചു. ഇവർ മോഷ്ടിച്ചതോ വാടകയ്‌ക്കെടുത്തതോ ആയ എസ്.യു.വി.കൾ ഉപയോഗിച്ചാണ് കൃത്യം നടത്തുന്നത്. സ്ഥാപനങ്ങളുടെ വാതിലുകൾ തകർത്ത് അകത്ത് കയറി എടിഎം മെഷീനുകൾ എടുത്ത് വാഹനത്തിൽ കയറ്റി രക്ഷപ്പെടുകയാണ് ഇവരുടെ രീതി. കറുത്ത മാസ്കും കറുത്ത വസ്ത്രങ്ങളും ഗ്ലൗസും ധരിച്ചാണ് ഇവർ എത്തുന്നത്.

ജൂൺ മുതൽ ഓഗസ്റ്റ് വരെയുള്ള മാസങ്ങളിലാണ് മോഷണങ്ങൾ കൂടുതലായി നടന്നത്. 3900 ബ്ലോക്ക് ഓഫ് ഡബ്ല്യു ഓഗ്ഡൻ സെന്റ്, 5600 ബ്ലോക്ക് ഓഫ് ഡബ്ല്യു റൂസ്‌വെൽറ്റ് സെന്റ്, 5100 ബ്ലോക്ക് ഓഫ് ഡബ്ല്യു ഗ്രാൻഡ് സെന്റ്, 1600 ബ്ലോക്ക് ഓഫ് ഡബ്ല്യു നോർത്ത് അവന്യൂ, 800 ബ്ലോക്ക് ഓഫ് എൻ ഓർലിയൻസ് സെന്റ് തുടങ്ങി നിരവധി സ്ഥലങ്ങളിലാണ് മോഷണം നടന്നത്.

സംഭവങ്ങളെക്കുറിച്ച് എന്തെങ്കിലും വിവരം ലഭിക്കുന്നവർ 312-746-8253 എന്ന നമ്പറിൽ ഏരിയ ഫോർ ഡിറ്റക്ടീവ്‌സുമായി ബന്ധപ്പെടണമെന്നും, അല്ലെങ്കിൽ #25-CWP-022D എന്ന റെഫറൻസ് ഉപയോഗിച്ച് ഓൺലൈനായി വിവരം കൈമാറണമെന്നും പോലീസ് അറിയിച്ചു

RELATED ARTICLES
- Advertisment -
Google search engine

Most Popular

Recent Comments